Mon. Dec 23rd, 2024

ഡാൽട്ടൻ, ജോർജ്ജിയ, അമേരിക്ക

Arrested24
സ്കൂളിൽ വെടിയുതിർത്തതിന് അദ്ധ്യാപകൻ കസ്റ്റഡിയിൽ REUTERS/Eric Gaillard (FRANCE CRIME LAW SOCIETY)

ഡാൽട്ടൻ ഹൈസ്കൂളിൽ വെടിവെപ്പ് നടത്തിയതിനു, ക്ലാസ് റൂമിൽ തടഞ്ഞുവെച്ച, അദ്ധ്യാപകനെ കസ്റ്റഡിയിലെടുത്തതായി ജോർജ്ജിയയിലെ പൊലീസ് സ്ഥിരീകരിച്ചു.

ഒരു കുട്ടിക്കും പരിക്കു പറ്റിയിട്ടില്ലെന്നും, അപകടത്തിൽപ്പെട്ടിട്ടില്ലെന്നും, അറ്റ്ലാന്റയിൽ നിന്ന് 90 മൈൽ(145 കിലോമീറ്റർ) ദൂരെയുള്ള ഡാൽട്ടണിലെ പൊലീസ് ട്വീറ്റു ചെയ്തു.

ഈ സംഭവം കാരണം അധികൃതർ സ്കൂൾ ഒഴിപ്പിക്കുകയും പൂട്ടുകയും ചെയ്തു.

ഡാൽട്ടൻ പൊലീസും, ജോർജ്ജിയ സ്റ്റേറ്റ് പട്രോളും സംഭവസ്ഥലത്ത് എത്തി പ്രവർത്തിച്ചെന്ന് പല മാദ്ധ്യമങ്ങളും റിപ്പോർട്ടു ചെയ്തു.

ഈ സംഭവത്തിന്റെ പിന്നിലെ കാരണം അറിവായിട്ടില്ല.

വിശദാംശങ്ങൾ അറിയുന്നതേയുള്ളൂ.

Leave a Reply

Your email address will not be published. Required fields are marked *