Fri. Mar 29th, 2024

മുംബൈ

rajkumar_santoshi28
രാജ്‌കുമാർ സന്തോഷിയുടെ ആരോഗ്യനില തൃപ്തികരം

ആഞ്ജിയോപ്ലാസ്റ്റി ചെയ്തതുകാരണം സിനിമാ സം‌വിധായകൻ രാജ്‌കുമാർ സന്തോഷിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അറിവായിട്ടുണ്ട്.

ഹൃദയസംബന്ധമായ പ്രശ്നത്തെത്തുടർന്ന് ഇന്നലെ രാവിലെയാണ് ‘അന്ദാസ് അപ്നാ അപ്നാ’  എന്ന ചിത്രത്തിന്റെ  സംവിധായകനായ അദ്ദേഹത്തെ നാനാവതി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചത്.

ഖായൽ (1990) ദാമിനി(1993), അന്ദാസ് അപ്നാ അപ്നാ(1994), ഘാതക് (1996), പുക്കാർ(2000), ദി ലെജൻഡ് ഓഫ് ഭഗത് സിംഗ് (2002), ഫടാ പോസ്റ്റർ നികലാ ഹീറോ (2013) എന്നീ ചിത്രങ്ങളും മറ്റു ചിത്രങ്ങളും സംവിധാനം ചെയ്തതിൽ പ്രശസ്തി നേടിയ ആളാണ് രാജ്‌കുമാർ സന്തോഷി.

ദേശീയോദ്ഗ്രഥനത്തിനുള്ള ഏറ്റവും നല്ല ചിത്രത്തിനുള്ള നർഗീസ് ദത്ത് അവാർഡ് അദ്ദേഹത്തിന്റെ ‘പുക്കാർ’ നേടിയിരുന്നു.

അദ്ദേഹത്തിന്റെ ‘ദി ലെജൻഡ് ഓഫ് ഭഗത് സിംഗ്’ഏറ്റവും നല്ല ഹിന്ദി സിനിമയ്ക്കുള്ള ദേശീയ അവാർഡും നേടിയിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *