Sat. Jan 18th, 2025

ന്യൂഡൽഹി

Venkaiah_Naidu1
ശ്രം അവാർഡുകൾ ഉപരാഷ്ട്രപതി സമ്മാനിച്ചു

പ്രധാനമന്ത്രിയുടെ ശ്രം അവാർഡുകൾ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു തിങ്കളാഴ്ച ഇവിടെ വിതരണം ചെയ്തു. “സമ്പദ്‌വ്യവസ്ഥയുടെ ചക്രം തിരിഞ്ഞുകൊണ്ടിരിക്കാൻ വേണ്ടി” അഹോരാത്രം ജോലി ചെയ്യുന്നവരുടെ പരിശ്രമത്തിന്റെ സാക്ഷാത്കാരമാണ് ഈ പുരസ്കാരങ്ങൾ എന്ന് അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രിയുടെ ശ്രം അവാർഡുകൾ 338 തൊഴിലാളികൾക്കാണ് ലഭിച്ചിട്ടുള്ളത്. അതിൽ 2011 – 16 വർഷങ്ങളിലെ പ്രധാനപ്പെട്ട 194 അവാർഡുകൾ ഉപരാഷ്ട്രപതി, വിജ്ഞാൻ ഭവനിൽ വിതരണം ചെയ്തു.

വളരെ മികച്ചതരത്തിൽ കാര്യനിർവ്വഹണം നടത്തിയിട്ടുള്ളവർക്കും, കർത്തവ്യത്തിനു നേർക്ക് ഉന്നതമായ രീതിയിൽ ഉത്തരവാദിത്തം കാണിച്ചവർക്കും, ഉത്പാദനക്ഷമത, സുരക്ഷ, ഗുണം, നൂതന കണ്ടുപിടിത്തങ്ങൾ, വിഭവസമാഹരണം, മനസ്സാന്നിദ്ധ്യം, അസാമാന്യ ധൈര്യം എന്നീ വിഭാഗങ്ങളിൽ പ്രത്യേക സംഭാവന നൽകിയവരിൽ നിന്നും, തെരഞ്ഞെടുക്കപ്പെടുന്നവർക്കു നൽകുന്ന പുരസ്കാരമാണിത്.

ജോലിക്കിടയിൽ ജീവൻ നഷ്ടപ്പെടാൻ സാദ്ധ്യതയുള്ളപ്പോഴും, കർത്തവ്യ നിർവ്വഹണം നല്ല രീതിയിൽ നടത്തിയവർക്കും ഈ അവാർഡ് സമ്മാനിച്ചു.

233 അവാർഡ് പൊതുമേഖലയിൽ നിന്നുള്ളവരും, 106 അവാർഡുകൾ സ്വകാര്യമേഖലയിൽ നിന്നുള്ളവരും കരസ്ഥമാക്കി. ഒരു കൂട്ടം ആളുകൾ ചേർന്നും ചില അവാർഡുകൾ കരസ്ഥമാക്കിയിട്ടുണ്ട്. 338ൽ 20 അവാർഡു ജേതാക്കൾ സ്ത്രീകളാണ്. രണ്ടുപേർക്ക് മരണാനന്തരബഹുമതിയായും
ഈ അവാർഡ് സമർപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *