ന്യൂഡൽഹി
ഇക്കൊല്ലത്തെ ആദ്യത്തെ ഇന്റർനാഷണൽ ഷൂട്ടിംഗ് സ്പോർട്സ് ഫെഡറേഷൻ വേൾഡ് കപ്പ് മത്സരത്തിൽ പങ്കെടുക്കാൻ, 10 ഷൂട്ടർമാരും, നാലു അധികാരികളും അടങ്ങിയ ഒരു സംഘം, മെക്സിക്കോയിലെ ഗ്വാഡാലജാറയിലേക്ക് യാത്ര തിരിച്ചു.
ഈ മത്സരങ്ങൾ മാർച്ച് 1 മുതൽ 12 വരെയാണ്. മൂന്ന് ടീം മത്സരങ്ങളും, 15 മെഡൽ മത്സരങ്ങളും ഉണ്ട്.
ട്രാപ് ഷൂട്ടർമാരായ മാനവ്‌ജീത് സിംഗ് സന്ധു, കൈനൻ ഷെനായ്, സൊരാവർ സിംഗ് സന്ധു, ശ്രേയസി സിംഗ്, ശഗുൻ ചൌധരി, സീമ തോമർ, റൈഫിൾ, പിസ്റ്റോൾ, ഷൂട്ടർമാരായ അന്നു രാജ് സിംഗ്, തേജസ്വിനി സാവന്ത്, അഞ്ജും മൌദ്‌ഗിൽ, എൻ. ഗായത്രി എന്നിവർ അടങ്ങിയ ടീമാണ് പോവുന്നത്.
33 പേരടങ്ങിയ സംഘം ചൊവ്വാഴ്ചയും, അവസാന ബാച്ച് മാർച്ച് മൂന്നിനും യാത്ര തിരിക്കും.
“ഇത് നാഷണൽ സ്ക്വാഡിന്റെ കാര്യത്തിൽ വലിയൊരു ഘട്ടമാണ്. ടീമിലെ എല്ലാ അംഗങ്ങൾക്കും, പ്രത്യേകിച്ച് ആദ്യമായിട്ട് ഇന്ത്യയെ പ്രതിനിധീകരിച്ചു പോകുന്ന, ടീമിലെ ചെറുപ്പക്കാർക്ക് ആശംസകൾ നേരുന്നു. നമുക്ക് നല്ല ശക്തിമത്തായ ഒരു ടീം ഉണ്ട്. അന്തർദ്ദേശീയ രംഗത്തും ഇന്ത്യയ്ക്ക് നല്ല നേട്ടം ഉണ്ടാക്കാൻ കഴിയുമെന്നു പ്രതീക്ഷിക്കുന്നു.” നാഷണൽ റൈഫിൾ അസോസിയേഷൻ പ്രസിഡന്റ് റാണീന്ദർ സിംഗ് പറഞ്ഞു.
ഏപ്രിലിൽ നടക്കുന്ന കോമൺവെൽത്ത് ഗെയിംസിലും, ആഗസ്തിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിലും, നാഷണൽ ഷൂട്ടിംഗ് സ്ക്വാഡിന്, രണ്ടു പ്രധാന മൾട്ടി സ്പോർട്സ്, മൾട്ടി- കണ്ട്രി ഇനങ്ങൾ ഉണ്ട്.