Mon. Nov 18th, 2024

ലണ്ടൻ

Singer Ed Sheeran performs on NBC's 'Today' show in New York
എഡ് ഷെരാൻ; 2017ലെ ഏറ്റവും നല്ല റെക്കോഡിംഗ് ആർട്ടിസ്റ്റ് REUTERS/Brendan McDermid

2017ലെ ഏറ്റവും കൂടുതൽ വിറ്റുപോവുന്ന പാട്ടുകളുള്ള, റെക്കോഡിംഗ് ആർട്ടിസ്റ്റ് ആയി എഡ് ഷെരാനെ ഔദ്യോഗികമായി പ്രഖ്യാപിച്ചു.

ഷെരാന്റെ, ‘ഷേപ് ഓഫ് യൂ,’ ‘കാസിൽ ഓൺ ദി ഹിൽ‌സ്.’ ‘പെർഫെക്റ്റ്’ എന്നീ പാട്ടുകൾ ലോകത്തെ കീഴടക്കിയതുകാരണമാണ് 27 കാരനായ ഈ ഗായകന്, ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ദി ഫോണോഗ്രാഫിക് ഇൻഡസ്ട്രി (ഐ എഫ് പി ഐ ) ഈ ബഹുമതി നൽകിയതെന്ന് “ഇൻഡിപെൻഡന്റ്” റിപ്പോർട്ടു ചെയ്തു.

ഐ എഫ് പി ഐ മാദ്ധ്യമങ്ങൾക്കു നൽകിയ പ്രസ്താവനയിൽ ‘ഡിവൈഡ്’ 2017ൽ ആഗോളതലത്തിൽ ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞ ആൽബവും, ‘ഷേപ് ഓഫ് യു’ അന്തർദ്ദേശീയ തലത്തിൽ ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞ സിംഗിൾ ആൽബവുമാണ്.

ഒരു വർഷത്തെ ഐ എഫ് പി ഐ ഗ്ലോബൽ റെക്കോഡിംഗ് ആർട്ടിസ്റ്റ്, ആയ ആളുടെ ആൽബവും, ഒരു പാട്ടു മാത്രമായിട്ടും ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞുപോവുന്നതും ഇതാദ്യമാണ്.

ഷെരാന്റെ തൊട്ടുപിന്നിൽ നിൽക്കുന്നത് ഡ്രേക്കും, ടെയ്‌ലർ സ്വിഫ്റ്റും ആണ്.

പത്ത് ഏറ്റവും മികച്ച പാട്ടുകാരുടെ ലിസ്റ്റ്:-

1. എഡ് ഷെരാൻ
2. ഡ്രേക്ക്
3. ടെയ്ലർ സ്വിഫ്റ്റ്
4. കെൻഡ്രിക് ലമാർ
5. എമിനെ‌മം
6. ബ്രൂണോ മാർസ്
7. ദി വീക്കെൻഡ്
8. ഇമാജിൻ ഡ്രാഗൺസ്
9. ലിങ്കിൻ പാർക്ക്
10. ദി ചെയിൻ സ്മോക്കേഴ്സ്

ഷെരാൻ, ഐ ഫ് പി ഐ ഗ്ലോബൽ റെക്കോഡിംഗ് ആർട്ടിസ്റ്റ് ഓഫ് ദി ഇയർ അവാർഡു ലഭിക്കുന്ന അഞ്ചാമത്തെ ഗായകനാണ്.

മുൻ കാലങ്ങളിൽ വൺ ഡയറക്ഷൻ (2013), ടെയ്‌ലർ സ്വിഫ്റ്റ് (2014), അഡെൽ (2015), ഡ്രേക്ക് (2016) എന്നിവർക്കാണു ഈ അവാർഡ് കിട്ടിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *