സിലിഗുരി, വെസ്റ്റ് ബംഗാൾ
കൊതുകുശല്യമുള്ള പ്രദേശങ്ങൾ കണ്ടെത്താൻ വെസ്റ്റ് ബംഗാളിലെ സിലിഗുരി മുനിസിപ്പൽ കോർപ്പറേഷൻ ‘ഡ്രോൺ’ ഉപയോഗിക്കുന്നു.
വലിയ നിലകളുള്ള കെട്ടിടത്തിനു മുകളിലെ മലിനജലത്തിന്റെ ചിത്രം എടുക്കാൻ, ഒരു സ്കൂൾ വിദ്യാർത്ഥി ഉണ്ടാക്കിയ ഈ ഡ്രോണിനു കഴിയും.
ഇത് ഒരു മാസം പരീക്ഷിക്കാനാണു തീരുമാനിച്ചിരിക്കുന്നതെന്നും, ഇതെത്ര മാത്രം ഫലപ്രദമാണെന്ന് നോക്കാമെന്നും, സിലിഗുരി മുനിസിപ്പൽ കോർപ്പറേഷന്റെ മേയർ അശോക് ഭട്ടാചാർജി പറഞ്ഞു.
“കഴിഞ്ഞ വർഷം സിലിഗുരിയിൽ ഡെങ്കിപ്പനി വലിയ തോതിൽ ഉണ്ടായിരുന്നു. വലിയ നിലയുള്ള കെട്ടിടത്തിനു മുകളിലെ മലിനജലവും, ഡെങ്കി ഉണ്ടാക്കുന്ന കൊതുകിന്റെ ലാർവയും കണ്ടെത്താൻ പ്രയാസമാണ്.” ഈ ഡ്രോൺ നിർമ്മിച്ച വിദ്യാർത്ഥി രാജീവ് ഘോഷ് പറഞ്ഞു.
ഇതിനു മുകളിൽ നിന്ന് ചിത്രമെടുക്കാനും, ലാർവയുണ്ടാവുന്ന സ്ഥലങ്ങൾ കണ്ടെത്താനും കഴിയുമെന്നും വിദ്യാർത്ഥി കൂട്ടിച്ചേർത്തു.
ആരോഗ്യ വകുപ്പ് ഉണ്ടാക്കിയ 2017 ലെ റിപ്പോർട്ടിൽ, 1287 പേർക്ക് ഡെങ്കി വന്നതായും നാലുപേർ മരിച്ചതായും പറഞ്ഞിട്ടുണ്ട്.
ഡെങ്കിപ്പനിയുടെ ലക്ഷണങ്ങളുമായി വളരെയധികം പേരെ സിലിഗുരി ജില്ലാ ആശുപത്രിയിലും, നോർത്ത് ബംഗാൾ മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്.