അഗർത്തല, ത്രിപുര
തിങ്കളാഴ്ച, ത്രിപുര നിയമസഭയിലേക്കുള്ള മണ്ഡലങ്ങളിലെ ആറു ബൂത്തിലെ റീ പോളിംഗ് തുടങ്ങി.
ത്രിപുര തെരഞ്ഞെടുപ്പ് അധികാരികൾ, ശരിയായൊരു തെരഞ്ഞെടുപ്പു നടത്തുന്നതിൽ പരാജയപ്പെട്ടു എന്ന് ത്രിപുരയിൽ ഇപ്പോൾ അധികാരത്തിലിരിക്കുന്ന കമ്മ്യൂണിസ്റ്റ് പാർട്ടി (മാർക്സിസ്റ്റ്) വിമർശിച്ചതിന്റെ പശ്ചാത്തലത്തിലാണ്, ദാൻപുർ, സോനാമുറ, തേലിയമുറ, കടംതല- കുർത്തി, അംപിനഗർ, സബ്രൂം എന്നീ മണ്ഡലങ്ങളിലെ വോട്ടെടുപ്പ് വീണ്ടും നടത്താൻ തെരഞ്ഞെടുപ്പു കമ്മീഷൻ ഉത്തരവിട്ടത്.
ഈ വോട്ടെടുപ്പു കേന്ദ്രങ്ങളിലെ തെരഞ്ഞെടുപ്പ് റദ്ദാക്കിയതായി പറഞ്ഞ വോട്ടെടുപ്പ് പാനൽ, ഇവിടെയുള്ള വോട്ടർമാരുടേയും, ചെയ്ത വോട്ടിന്റേയും സംഖ്യകൾ തമ്മിൽ ഒത്തുവരുന്നില്ല എന്നത് ശ്രദ്ധയിൽപ്പെട്ടതായും പറഞ്ഞു.
ഫെബ്രുവരി 18 നായിരുന്നു 60 മണ്ഡലങ്ങളിലെ 59 എണ്ണത്തിലും വോട്ടെടുപ്പു നടന്നത്. സ്ഥാനാർത്ഥിയുടെ മരണം കാരണം, ചാരിലം മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് മാർച്ച് 12 ലേക്കു മാറ്റിയിരുന്നു.
ഫെബ്രുവരി 27 ന് മേഘാലയയിലും മിസോറാമിലും വോട്ടെടുപ്പ് നടന്നിരുന്നു. ഈ മൂന്നു വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെയും ഫലം മാർച്ച് 3നു വരും.