മസ്സൂറി. ഉത്തരാഖണ്ഡ്
പാക്കിസ്താൻ അനുകൂല മുദ്രാവാക്യം വിളിച്ചതിന്, ടൌൺ വിടാൻ ആവശ്യപ്പെട്ടതിനെത്തുടർന്ന്, കുറച്ച് കാശ്മീരി കടയുടമകൾ സബ് ഡിവിഷണൽ മജിസ്ട്രേറ്റുമായി(എസ് ഡി എം) കൂടിക്കാഴ്ച നടത്തി.
തെറ്റിദ്ധാരണ കാരണം, കടയുടമകളും, വാടകക്കാരും തമ്മിലുള്ള പ്രശ്നത്തിന് ഒരു വർഗ്ഗീയ നിലപാട് നൽകപ്പെട്ടിട്ടുണ്ടെന്ന് യോഗത്തിനു ശേഷം അറിവായി
“അങ്ങനെ ഒരു പ്രശ്നം ഇല്ല. ഇന്നത്തെ യോഗത്തിൽ, വ്യാപാരസംഘടനകളുടെ പ്രതിനിധികളുടേയും, കാശ്മീരികളുടേയും സാന്നിദ്ധ്യത്തിൽ തെറ്റിദ്ധാരണ നീക്കിയിട്ടുണ്ട്. അവർ ഇവിടെ ഐക്യത്തോടെയാണ് ജീവിക്കുന്നത്. അതു തന്നെ തുടരും” മസ്സൂറിയിലെ എസ് ഡി എം മീനാക്ഷി പട്‌വാൾ റിപ്പോർട്ടർമാരോടു പറഞ്ഞു.
ഒരു ഇന്ത്യാ പാക്കിസ്താൻ മാച്ചിനു ശേഷം പാക്കിസ്താൻ അനുകൂല മുദ്രാവാക്യം വിളിച്ചുവെന്ന് ആരോപിച്ച്, കുറച്ച് കാശ്മീരി കടയുടമകളോട്, ഫെബ്രുവരി 28 വരെ മസ്സൂറി വിട്ടുപോകാൻ പറഞ്ഞിരുന്നു.