ഭോപ്പാൽ, മദ്ധ്യപ്രദേശ്

വരാൻ പോകുന്ന മാസങ്ങളിൽ, പൊലീസിലും അതുപോലെ മറ്റു വകുപ്പുകളിലും സ്ത്രീകളുടെ പങ്കാളിത്തം കൂടുതലായിട്ടുണ്ടാവുമെന്ന് മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഹ് ചൌഹാൻ പ്രസ്താവിച്ചു.
“വനം വകുപ്പ് ഒഴിച്ച്, പൊലീസ് സേനയിൽ അടക്കം, ഓഫീസറായിട്ടോ കോൺസ്റ്റബിൾ ആയിട്ടോ, എല്ലാ മേഖലകളിലും 33% സ്ത്രീകൾ ഉണ്ടാവും. സ്ത്രീകൾക്ക് പൊലീസിലെ ഒരു അംഗം എന്ന നിലയ്ക്ക് തങ്ങളുടെ കർത്തവ്യം നിർവ്വഹിക്കാനാവുമോയെന്ന് പല പ്രാവശ്യം, ആളുകൾ ചോദിച്ചിട്ടുണ്ട്. എന്നാൽ ഒരു ക്രിമിനലിനെ പിടിക്കേണ്ടി വന്നാൽ അവർ ഒരിക്കലും പിന്തിരിയിയില്ലെന്ന് എനിക്ക് വിശ്വാസം ഉണ്ട്.” കോഫീ വിത് സി എം പരിപാടിയിൽ പങ്കെടുക്കവേ അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ വികസനത്തിന്റെ ചാർട്ടിൽ മുകളിൽ കൊണ്ടുവരാൻ വേണ്ടി, രാജ്യത്തെ മുന്നോട്ടു നയിക്കാൻ, അടിസ്ഥാനസൌകര്യങ്ങൾ, വർദ്ധിപ്പിക്കുകയും ശക്തിപ്പെടുത്തുകയും, കൂടെത്തന്നെ വൈദ്യുതി, ജലം, ഗതാഗതം എന്നിവയുടെ ലഭ്യത ആവശ്യത്തിനുണ്ടാക്കണമെന്നും അദ്ദേഹം പറഞ്ഞു.
നർമ്മദ അടക്കമുള്ള നദികൾ സംയോജിപ്പിക്കാനുള്ള പദ്ധതി നടപ്പിലായാൽ ജലസേചനത്തിനുള്ള ശേഷി, അടുത്ത കുറച്ചു വർഷങ്ങൾക്കുള്ളിൽ 40 ൽ നിന്ന് 80 മില്യൻ ഹെക്ടറായി വർദ്ധിക്കും.
“ഇപ്പോഴും, മദ്ധ്യപ്രദേശിലെ ജനസംഖ്യയുടെ 65% കൃഷിയെ ആശ്രയിച്ചാണു കഴിയുന്നത്. അതുകൊണ്ടു തന്നെ, ഭവന്തർ ഭുഗ്‌താൻ യോജന കർഷകർക്ക് അവരുടെ വിളകൾക്ക് അനുയോജ്യമായ വില കിട്ടാൻ വഴിയൊരുക്കും.” അദ്ദേഹം പറഞ്ഞു.
വിദ്യാഭ്യാസത്തിന്റെ പുരോഗതിക്കു വേണ്ടി, ഓൾ ഇന്ത്യാ മത്സരപ്പരീക്ഷകളിലേക്ക്, കോച്ചിംഗ് നൽകാനായി സംസ്ഥാനത്ത് എല്ലായിടത്തും കോച്ചിംഗ് സെന്റ്ററുകൾ വരണമെന്നും, അതിന് സംസ്ഥാനസർക്കാർ സാമ്പത്തികസഹായം നൽകുമെന്നും, ഇത് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്കും ഒരവസരം നൽകുമെന്നും അദ്ദേഹം പറഞ്ഞു.