Sun. Jan 19th, 2025

കൊൽക്കത്ത, വെസ്റ്റ് ബംഗാൾ

Chid_feb27
കാശ്മീരിലെ പ്രശ്നങ്ങൾക്ക് നരേന്ദ്രമോദിയുടെ സമീപനമാണ് കാരണമെന്ന് പി. ചിദംബരം

കേന്ദ്രത്തിന്റെ “മസ്കുലർ, മാച്ചോ, 56 ഛാത്തി (56 ഇഞ്ച് നെഞ്ചളവ്)” സമീപനം കാരണമാണ് ജമ്മു കാശ്മീരിലെ ക്രമസമാധാനനില തകർന്നതെന്ന് മുൻ ആഭ്യന്തരമന്ത്രി പി. ചിദംബരം ആരോപിച്ചു.

ജമ്മു കാശ്മീരിലെ അക്രമങ്ങളുടെ നില 2010 ൽ നിന്നു 2014 എത്തിയപ്പോൾ താഴ്ന്നിരുന്നു. എൻ ഡി എ സർക്കാരിന്റെ ആദ്യവർഷത്തിലും. പിന്നീട് അവർ മസ്കുലർ, മാച്ചോ, 56 ഛാത്തി സമീപനം എടുത്തുതുടങ്ങിയപ്പോഴാണ് നില വഷളായത്,” ഭാരത് ചേമ്പർ ഓഫ് കൊമേഴ്സിൽ നടന്ന സാമ്പത്തിക പരിഷ്ക്കാരങ്ങളെക്കുറിച്ചുള്ള ഒരു ചർച്ചയിൽ പങ്കെടുക്കവെ അദ്ദേഹം പറഞ്ഞു. (പ്രധാനമന്ത്രി തന്നെക്കുറിച്ച് 56 ഇഞ്ച് നെഞ്ചളവുള്ളയാൾ എന്ന് പറഞ്ഞിരുന്നു. അത് മിക്കപ്പോഴും പ്രതിപക്ഷം അദ്ദേഹത്തെ പരിഹസിക്കാൻ ഉപയോഗിച്ചിരുന്നു).

ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന പ്രതിസന്ധി ഒഴിവാക്കാൻ നിയമനടപടികൾ പൊലീസിന്റെ ചുമതലയിലാക്കണമെന്നും, പാരാമിലിട്ടറി സൈന്യത്തിന്റെ സാന്നിദ്ധ്യം കുറയ്ക്കണമെന്നും, ജനങ്ങളോടു സംസാരിക്കണമെന്നും മുതിർന്ന കോൺഗ്രസ്സ് നേതാവ് അഭിപ്രായപ്പെട്ടു.

“ഞാൻ ആഭ്യന്തരമന്ത്രിയും, ഒമർ അബ്ദുള്ള മുഖ്യമന്ത്രിയും ആയിരുന്നപ്പോൾ, പാരാമിലിട്ടറിയുടെ എണ്ണം 10000 ആക്കി കുറച്ചിരുന്നു. ഇപ്പോൾ, കാശ്മീരിൽ ഓരോ പത്ത് അടിയിലും സുരക്ഷാസേനയുണ്ട്. കാശ്മീർ പ്രശ്നം പരിഹരിക്കാൻ അതല്ല മാർഗ്ഗം. അതിന് വേറൊരു സമീപനം കണ്ടെത്തണം.” അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ കുറച്ചു നാളുകളായി അതിർത്തിയിൽ സംഘർഷം വർദ്ധിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *