വിജയവാഡ, ആന്ധ്രാപ്രദേശ്

2014 ലെ സ്റ്റേറ്റ് റീ ഓർഗനൈസേഷൻ ആക്ടിൽ പറഞ്ഞിട്ടുള്ള എല്ലാ ആശയങ്ങളും നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും, സംസ്ഥാനത്തിന് പ്രത്യേക പദവി വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും ആന്ധ്രാപ്രദേശ് കോൺഗ്രസ്സ് കമ്മറ്റി തിങ്കളാഴ്ച റാലി നടത്തി.
ഈ റാലി, സംസ്ഥാന പാർട്ടി ആസ്ഥാനമായ ആന്ധ്ര രത്ന ഭവനിൽ നിന്ന് ആരംഭിക്കുകയും, പൊലീസ് കണ്ട്രോൾ റൂമിന്റെ മുന്നിലൂടെ കടന്നുപോവുകയും, ലെനിൻ സെന്ററിൽ അവസാനിക്കുകയും ചെയ്തു.
“തെലുഗു ദേശം പാർട്ടിയേയും, ബി ജെ പി യേയും അംഗീകരിക്കരുതെന്ന് ഞങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷനോടു അഭ്യർത്ഥിക്കാൻ പോവുകയാണ്. ആന്ധ്രാപ്രദേശിലെ ജനങ്ങളെ ചതിച്ചതിന് ഞങ്ങൾക്ക് ബി ജെ പിക്കെതിരായി കേസ് രജിസ്റ്റർ ചെയ്യുകയും വേണം” എ പി സി സി പ്രസിഡന്റ് എൻ രഘുവീരറെഡ്ഡി മാദ്ധ്യമങ്ങളോടു പറഞ്ഞു.