ഹൈദരാബാദ്, തെലുങ്കാന
തെലുങ്കാന സർക്കാർ, കൃഷിക്കാരുടെ നിക്ഷേപ സഹായ പദ്ധതിയിലേക്ക് (Farmers’ Investment Support Scheme (FISS)) കാർഷിക ബജറ്റിൽ 12000 കോടി രൂപ നീക്കിവെക്കാൻ തീരുമാനിച്ചു.
ഈ സ്കീം പ്രകാരം എല്ലാ കർഷകർക്കും ഒരു ഏക്കറിന് 4000 രൂപ വീതം ഖാരിഫ് സീസണിലും, നവംബറിൽ, യാസാംഗി സീസണിലും ലഭിക്കും.
ഇത്തരത്തിലൊരു പദ്ധതി ഈ രാജ്യത്ത് ആദ്യമാണെന്നും, ഇതിനെ, മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യൻ അടക്കം, പലരും അഭിനന്ദിച്ചിട്ടുണ്ടെന്നും രാജേന്ദ്രനഗറിലെ ജയശങ്കർ കാർഷിക സർവ്വകലാശാലയിൽ നടന്ന ഋതു സമന്വയ സമിതി സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കവെ, മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു പറഞ്ഞു.
“കാർഷികവൃത്തി ജീവിതത്തിന്റെ ഒരു ഭാഗമാണ്. അതിനെ വാണിജ്യ കാര്യമായിട്ട് കണക്കാക്കാൻ പറ്റില്ല. സംസ്ഥാനം വിഭജിക്കുന്നതിനു മുമ്പ് അധികാരത്തിലിരുന്ന സർക്കാരുകളുടെ വർഷങ്ങളോളം ഉണ്ടായിരുന്ന അവഗണനയും തരം താഴ്ത്തലും കൊണ്ടാണ് ദുരിതങ്ങളും, ആത്മഹത്യകളും ഉണ്ടായിരുന്നത്” അദ്ദേഹം കൂട്ടിച്ചേർത്തു.
ഫിസ് (FISS)പദ്ധതിയെക്കുറിച്ച് ചില രാഷ്ട്രീയക്കാരിൽ പല തെറ്റിദ്ധാരണകളുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.