ബാർസലോണ, സ്പെയിൻ
ബാർസലോണയിൽ നടന്ന മൊബൈൽ വേൾഡ് കോൺഗ്രസ്സ് 2018 ൽ, സാങ്കേതികവിദ്യയിലെ വമ്പന്മാരായ സാംസങ്ങ്, സാംസങ്ങ് ഗാലക്സി എസ് 9 പുറത്തിറക്കി.
അമേരിക്കയിലെ വിപണിയിൽ ലഭ്യമാവുന്ന മോഡലിന് 720 ഡോളർ, 840 ഡോളർ, 800 ഡോളർ, 930 ഡോളർ എന്നിങ്ങനെയാണ് വില. സാംസങ്ങിൽ നിന്ന് നേരിട്ടു വാങ്ങുന്നതിന് 719.99 ഡോളർ, 839.99 ഡോളർ എന്നിങ്ങനെയുമാണ് വില.
ഇപ്പോൾ കറുപ്പ്, വയലറ്റ്, നീല, ഗ്രേ എന്നീ നിറങ്ങളിൽ ലഭ്യമാകുന്ന ഇവ് പിന്നീട് വേറെ നിറത്തിലും ലഭ്യമായേക്കും.
സൌത്ത് കൊറിയയിലെ കമ്പനി ആയ സാംസങ്ങ് കഴിഞ്ഞവർഷം ഗാലക്സി എസ് 8 ഇറക്കിയിരുന്നു. ഗാലക്സി എസ് 9 നും ഗാലക്സി എസ് 9 + ഉം മാർച്ച് 2 നു മുൻകൂർ ഓർഡറായി ലഭിക്കും. വ്യാപാരസ്ഥാപനങ്ങളിൽ മാർച്ച് 16നു എത്തും. അത് എസ് 8 പോലെത്തന്നെയാണ്.
എസ് 8 ന്റെ ആകർഷകമായ ഡിസൈൻ കൂടാതെ, എസ് 9 നു നീളം കൂടും. വളഞ്ഞ സൈഡ്, മുന്നിലും പിന്നിലും ഗ്ലാസ്സ് എന്നിവ ഉണ്ടാവും.