Mon. Dec 23rd, 2024

ടെൽ അവീവ്, ഇസ്രായേൽ

Worshippers kneel and pray in front of the closed doors of the Church of the Holy Sepulchre in Jerusalem's Old City
ഇസ്രായേലി അധികാരികളുമായുള്ള തർക്കം കാരണം ജറുസലേമിലെ വിശുദ്ധപള്ളി അടച്ചു REUTERS/Amir Cohen TPX IMAGES OF THE DAY

ജെറുസലേമിലെ വിശുദ്ധപള്ളിയായ Holy Sepulchre ഞായറാഴ്ച അടച്ചു. അന്തർദ്ദേശീയ നിയമപ്രകാരം സംരക്ഷിക്കപ്പെടണം എന്ന് ക്രിസ്ത്യാനികൾ പറയുന്ന, വിവിധ സഭകളുടെ കീഴിലുള്ള വസ്തുവകകളുടേയും, ഭൂമിയുടേയും കാര്യത്തിൽ വിശുദ്ധനഗരത്തിലെ ക്രിസ്ത്യൻ പ്രമുഖരും, ഇസ്രായേലി അധികാരികളും തമ്മിൽ നടന്ന തർക്കത്തെത്തുടർന്നാണിത്.

സഭയുടെ സ്വത്തുക്കളിൽ ജെറുസലേം മുനിസിപ്പാലിറ്റി നികുതി ചുമത്താൻ തുടങ്ങിയതിന്റെ പശ്ചാത്തലത്തിലാണ് യേശു കുരിശിലേറുകയും, അടക്കം ചെയ്യപ്പെടുകയും, പിന്നീട് ഉയർത്തെഴുന്നേറ്റു വരുകയും ചെയ്തതെന്ന് ക്രിസ്ത്യാനികൾ വിശ്വസിക്കുന്ന, ഒരുപാടു പേർ വരുന്ന ഈ സ്ഥലത്ത് ഇത്തരത്തിലൊരു നീക്കം നടന്നത്.

മുനിസിപ്പാലിറ്റിയുടെ കണക്കുപ്രകാരം വാണിജ്യപരമായ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന ചില വസ്തുവകകളിൽ 185 ഡോളറിൽ അധികം നികുതി അടയ്ക്കാൻ സഭ ബാദ്ധ്യസ്ഥരാണ്.

ഇസ്രായേലി സർക്കാരിന് ദീർഘകാലത്തേക്കായി 70 വർഷങ്ങൾക്കു മുമ്പ് പാട്ടത്തിനു കൊടുത്ത സ്ഥലത്ത് നിക്ഷേപകർക്ക് വാണിജ്യപരമായ പദ്ധതികൾ നടത്തുന്നതിന് സഭയ്ക്ക് വിലക്കേർപ്പെടുത്താൻ നിയമം വന്നതിന്റെ മറുപടി ആയിട്ടാണ് അടച്ചുപൂട്ടൽ എന്ന് ഒരു മാദ്ധ്യമം റിപ്പോർട്ടു ചെയ്തു.

വിശുദ്ധനാട്ടിലെ പള്ളികൾക്കും, ക്രിസ്ത്യൻ സമൂഹത്തിനും എതിരെ വ്യവസ്ഥാപിതമായ ഒരു പ്രചാരണം ഇസ്രായേൽ നടത്തുകയാണെന്ന് കാത്തലിക്, അർമേനിയൻ സഭകളിലെ പ്രമുഖർ പള്ളിയുടെ പൂട്ടിയിട്ട വാതിലുകൾക്കു മുന്നിൽ വെച്ച് ഒരു പത്രസമ്മേളനത്തിൽ പറഞ്ഞു.

ഈയിടെ, മുനിസിപ്പൽ ടാക്സിന്റെ അടവിന്റെ ബാക്കിക്കു വേണ്ടിയെന്ന തരത്തിൽ സഭയുടെ വസ്തുവകകൾ, സ്വത്തുക്കൾ, ബാങ്ക് അക്കൌണ്ടുകൾ എന്നിവ പിടിച്ചെടുക്കാൻ ജെറുസലേം മുനിസിപ്പാലിറ്റി അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള നോട്ടീസുകളും, ഉത്തരവുകളും, അയച്ച്, വ്യവസ്ഥാപിതവും, കുറ്റകരവുമായ ഈ പ്രചാരണം അനിയന്ത്രിതമായ ഒരു തരത്തിലേക്ക് എത്തിച്ചുവെന്ന് സഭയിലെ മുഖ്യന്മാർ പറഞ്ഞു.

ഈ നടപടി, സഭയ്ക്കു നേരെയുള്ള, അന്തർദ്ദേശീയ ഉടമ്പടികളും, കരാറുകളും ഇസ്രായേൽ ലംഘിച്ചു എന്നതിനു തെളിവാണെന്നും, ഇത് ജെറുസലേമിലെ ക്രിസ്ത്യാനികളുടെ സാന്നിദ്ധ്യം കുറയ്ക്കാനുള്ള ശ്രമം ആണെന്നും പ്രമുഖർ പറഞ്ഞു.

ജെറുസലേമിനെ ഇസ്രായേലിന്റെ തലസ്ഥാനം ആയി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രം‌പ് തീരുമാനിച്ചതിനു ശേഷവും, അമേരിക്കൻ എംബസി, ടെൽ അവീവിൽ നിന്നു ഈ വിശുദ്ധനാട്ടിലേക്കു മാറ്റാൻ തീരുമാനിച്ചതിനും ശേഷമാണ് പള്ളി അടച്ചിട്ടത്.

മൂന്നു മതക്കാരുടേയും വിശുദ്ധനാടായ ഇവിടെ ഇത്തരമൊരു നീക്കം ഉണ്ടാവുന്നത് മതപരമായ തുല്യതയിൽ ഭംഗം വരുത്തും എന്ന് പ്രാദേശികരായ മുസ്ലീമുകളും ക്രിസ്ത്യാനികളും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *