അമരാവതി, ആന്ധ്രാപ്രദേശ്
രാജ്യസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ ആന്ധ്രാപ്രദേശിലെ രാഷ്ട്രീയരംഗം ചൂടുപിടിച്ചു.
ആന്ധ്രാപ്രദേശിലെ മൂന്നു മണ്ഡലങ്ങളിൽ നിന്ന് രാജ്യസഭ എം പി സീറ്റിലേക്കുള്ള വോട്ടെടുപ്പ് മാർച്ച് 23 നു നടക്കും.
ഇപ്പോഴുള്ള എം എൽ എ മാരുടെ കണക്കുനോക്കിയാൽ, ഭരിക്കുന്ന പാർട്ടിയായ ടി ഡി പി യ്ക്ക് രണ്ടും, വൈ എസ് ആർ സി പി യ്ക്ക് ഒരു സീറ്റും ജയിക്കാനുള്ള അവസരം ഉണ്ട്. പക്ഷെ, മാറിയ സാഹചര്യങ്ങളിൽ, മൂന്നു സീറ്റും സ്വന്തമാക്കാനാണ് ടി ഡി പി നോക്കുന്നത്.
ചിരഞ്ജീവി, രേണുക ചൌധരി, സി എം രമേഷ് എന്നിവരുടെ രാജ്യസഭാ അംഗത്വകാലാവധി ഏപ്രിൽ രണ്ടിനു അവസാനിക്കും.
ആന്ധ്രാപ്രദേശ് നിയമസഭയിൽ 175 എം എൽ എ മാരുണ്ട്. ടി ഡി പിയുടേയും, 67 വൈ എസ് ആർ സി പിയുടേയും, 4 ബി ജെ പി യുടേയും, ഒന്ന് നാമനിർദ്ദേശം ചെയ്യപ്പെട്ടതും ആണ്. ഒരു രാജ്യസഭാസീറ്റിന് 44 എം എൽ എ മാരുടെ വോട്ട് ആവശ്യമുണ്ട്.