Thu. Dec 19th, 2024

പട്‌ന, ബീഹാർ

Nitihs_Kumar1215
റോഡ് സുരക്ഷയെക്കുറിച്ചുള്ള യോഗത്തിൽ ബീഹാർ മുഖ്യമന്ത്രി

അനിയന്ത്രിതമായ തരത്തിൽ വർദ്ധിച്ചുവരുന്ന റോഡപകടങ്ങളുടെ കാര്യം ചർച്ചചെയ്യാൻ ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ അദ്ധ്യക്ഷതയിൽ ഒരു യോഗം ഞായറാഴ്ച പട്‌നയിൽ നടന്നു.

മുസ്സാഫർപൂരിലെ അപകടത്തിൽ ഒമ്പതു കുട്ടികളുടെ ജീവൻ നഷ്ടപ്പെട്ടതിന്റെ വെളിച്ചത്തിലാണ് ഈ യോഗം സംഘടിപ്പിച്ചത്.

മുസ്സാഫർപൂരിലെ സംഭവത്തിൽ, മുഖ്യമന്ത്രി, ദുഃഖം പ്രകടിപ്പിക്കുകയും മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് 4 ലക്ഷം രൂപ സഹായധനം പ്രഖ്യാപിക്കുകയും ചെയ്തു.

ശനിയാഴ്ച ബീഹാറിലെ മുസ്സാഫർപൂരിൽ ഒരു വാഹനം സ്കൂൾ കെട്ടിടത്തിലേക്ക് ഇടിച്ചു കയറി ഒമ്പതു കുട്ടികൾ മരിക്കുകയും 24 പേർക്ക് പരിക്കു പറ്റുകയും ചെയ്തിരുന്നു.

ഈ കാർ ഒരു ബി ജെ പി നേതാവിന്റേതാണെന്ന് ആരോപണമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *