ലണ്ടൻ
യു കെ യിലെ ലെയ്സെസ്റ്റർ നഗരത്തിൽ ഞായറാഴ്ച ഒരു പൊട്ടിത്തെറിയുണ്ടായി. പ്രാദേശിക പൊലീസ് അതിനെ “വലിയ സംഭവം” എന്നു വിശേഷിപ്പിച്ചു.
ഹിങ്ക്ലീ റോഡിൽ ഒരു സ്ഫോടനം നടന്നതായി രാത്രി ഏകദേശം 7. 03(പ്രാദേശിക സമയം)ന് ഒരു കോൾ വന്നുവെന്ന് ലെയ്സെസ്റ്ററിലെ അഗ്നിരക്ഷാസേനാ വക്താവ് പറഞ്ഞു.
ആറ് അഗ്നിശമന വാഹനങ്ങൾ ആവശ്യപ്പെട്ടതായും, ആ സംഭവത്തെ ഒരു രക്ഷാപ്രവർത്തനം ആയി കണക്കാക്കിയതായും വക്താവ് പറഞ്ഞു.
ലെയ്സെസ്റ്ററിലെ ഹിങ്ക്ലീ റോഡിൽ ഒരു വലിയ സംഭവം ഉണ്ടായി. എല്ലാ അടിയന്തരസഹായപ്രവർത്തനവിഭാഗങ്ങളും അതു കൈകാര്യം ചെയ്തുകൊണ്ടിരിക്കുന്നു. കാർലിസ്ലെ സ്ട്രീറ്റും, ഹിങ്ക്ലീ റോഡിന്റെ ഒരു ഭാഗവും അടച്ചിരിക്കുകയാണ്. ആ സ്ഥലങ്ങൾ ഒഴിവാക്കുക എന്ന് ലെയ്സെസ്റ്റർ പൊലീസ് ട്വീറ്റു ചെയ്തു.
ആ തെരുവിലെ തീ പിടിച്ച ഒരു കടയുടെ ചിത്രങ്ങളും വീഡിയോയും സാമൂഹ്യമാദ്ധ്യമങ്ങളിൽ വന്നു.
“ഇത് ഒരു തെരച്ചിൽ രക്ഷാപ്രവർത്തനം ആണ്. ആളുകൾക്ക് പരിക്കു പറ്റിയിട്ടുണ്ടോ, അവർ ഇവിടെ കുടുങ്ങിയിട്ടുണ്ടോ എന്ന് അറിവായിട്ടില്ല”. അഗ്നിരക്ഷാസേനയുടെ വക്താവു പറഞ്ഞു.
സ്ഫോടനത്തിന്റെ ശക്തികൊണ്ട് അവരുടെ വീടുകൾ കുലുങ്ങിയതായി, ഹിങ്ക്ലീ റോഡിന്റെ അടുത്ത്, സിറ്റി സെന്ററിൽ നിന്ന് ഏകദേശം ഒരു മൈൽ അകലെ താമസിക്കുന്നവർ പറഞ്ഞു.