Sun. Jan 19th, 2025

ന്യൂഡൽഹി

Arrested24
ആർമിയിലേക്കുള്ള തിരഞ്ഞെടുപ്പ്; ചോദ്യപ്പേപ്പർ ചോർത്താൻ ശ്രമം REUTERS/Eric Gaillard (FRANCE CRIME LAW SOCIETY)

മുസാഫർപൂരിൽ ഫെബ്രുവരി 25ന് നടക്കാനിരുന്ന  സൈന്യത്തിലേക്കുള്ള    പൊതുപ്രവേശനപരീക്ഷയുടെ ചോദ്യപ്പേപ്പർ ചോർത്തിയെടുക്കാൻ വേണ്ടി ആർമി അധികാരികൾക്കു കൈക്കൂലി കൊടുക്കാൻ ശ്രമിച്ചതിന് ഒരാളെ അറസ്റ്റു ചെയ്തു.

ഫെബ്രുവരി, 22 നും 23നും ഇടയ്ക്കാണ് ആർമി അധികൃതർ ഈ ശ്രമത്തെക്കുറിച്ച് അറിഞ്ഞത്.

അധികാരികൾക്ക് കൈക്കൂലി കൊടുക്കാൻ ശ്രമിച്ച്, അവരുമായി ബന്ധം സ്ഥാപിക്കാൻ  നോക്കുന്നതിനിടെയാണ് ഒരാളെ കൈയോടെ പിടികൂടിയതെന്ന് ആർമി അധികൃതർ പറഞ്ഞു.

ദാനാപ്പൂരിലും പ‌ട്‌നയിൽ നിന്നുമുള്ള ആളുകൾ ഉൾപ്പെട്ടിട്ടുള്ള വലിയ ശൃംഖല ഇതിന്റെ പിന്നിലുണ്ടെന്നു കരുതപ്പെടുന്നു. പരീക്ഷയ്ക്കു മുമ്പ് ചോദ്യപ്പേപ്പർ ചോർത്തിയെടുക്കുകയും, ഈ ചോദ്യപ്പേപ്പറുകൾ, പരീക്ഷാർത്ഥികൾക്ക് നല്ല തുകയ്ക്ക് കൊടുത്ത്, വലിയ തോതിൽ പൈസയുണ്ടാക്കാനുമായിരുന്നു പദ്ധതി.

ദാനാപ്പൂരിലെ പൊലീസ് സ്റ്റേഷന്റെ കീഴിൽ ഈ സംഭവത്തെക്കുറിച്ച് അന്വേഷണം നടക്കുന്നു. ആർമി അധികാരികൾ പരാതി നൽകിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *