ലെയ്സെസ്റ്റർ, യു. കെ

ഞായറാഴ്ച രാത്രി, യു. കെ യിലെ ലെയ്സെസ്സ്റ്റർ നഗരത്തിലുണ്ടായ സ്ഫോടനത്തിൽ ആറു പേർക്ക് പരിക്കു പറ്റി. അതിൽ നാലുപേരുടെ നില ഗുരുതരമാണ്.
ഗുരുതരമായി പരിക്കേറ്റ നാലുപേരേയും ലെയ്സെസ്റ്റർ റോയൽ ഇൻഫേർമറിയിൽ പ്രവേശിപ്പിച്ചുവെന്ന് ഈസ്റ്റ് മിഡ്‌ലാന്റ്സ് ആംബുലൻസ് സർവീസ് ട്വീറ്റു ചെയ്തു. നഗരത്തിലെ സ്ട്രീറ്റിൽ ഒരു കടയുടെ നാശത്തിനു കാരണമായ പൊട്ടിത്തെറിയെ ഒരു വലിയ സംഭവം എന്ന് പൊലീസ് പ്രസ്താവിച്ചിരുന്നു.
രാത്രി ഏകദേശം 7.03 (പ്രാദേശിക സമയം)ന്, ഹിങ്ക്ലീ റോഡിൽ ഒരു സ്ഫോടനത്തിന്റെ ശബ്ദം കേട്ടതായി ജനങ്ങൾ വിളിച്ചറിയിച്ചുവെന്ന് ലെയ്സെസ്റ്ററിലെ അഗ്നിരക്ഷാസേനാ വക്താവ് പറഞ്ഞു.