Thu. Dec 19th, 2024

ബംഗളൂരു, കർണ്ണാടക

md_napad
ശാരീരിക പീഡനത്തിന് യൂത്ത് കോൺഗ്രസ്സ് സെക്രട്ടറി ബംഗളൂരുവിൽ പിടിയിലായി

ബംഗളൂരുവിലെ യു. ബി സിറ്റിയിലെ ഒരു റസ്റ്റോറന്റിൽ വെച്ച് ഒരാളെ മർദ്ദിച്ചതിന് ബംഗളൂരു ജില്ല യൂത്ത് കോൺഗ്രസ്സ് സെക്രട്ടറി മുഹമ്മദ് ഹാരിസ് നാലാപ്പാടിനും മറ്റു പത്തു പേർക്കുമെതിരെ ഒരു എഫ് ഐ ആർ റജിസ്റ്റർ ചെയ്തു.

മർദ്ദനമേറ്റ് മല്ല്യ ഹോസ്പിറ്റലിൽ ചികിത്സയ്ക്കു പോയ, വിദ്യുതിനെ അവിടെവെച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തു എന്നും ആരോപണമുണ്ട്.

കുറ്റം ചെയ്തവർ ആരായാലും നിയമപരമായി ശിക്ഷിക്കപ്പെടണമെന്നും, പൊലീസ് കുറ്റം ചെയ്തവർക്കെതിരായി നടപടിയെടുക്കുമെന്നും കർണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ട്വിറ്ററിൽ പറഞ്ഞു.

കോൺഗ്രസ്സ് എം എൽ എ എ, എൻ എ ഹാരിസിന്റെ മകനാണ് മുഹമ്മദ്.

Leave a Reply

Your email address will not be published. Required fields are marked *