Thu. Dec 19th, 2024

Black_Panther22
ബ്ലാക്ക് പാന്തർ ആരാധകരെ ലക്ഷ്യമാക്കി വോട്ടർ രജിസ്റ്റ്രേഷനും

മാർവൽ ഫിലിമിന്റെ അടുത്തിടെ ഇറങ്ങിയ, മിക്കവാറും കറുത്ത വർഗ്ഗക്കാർ മാത്രം അഭിനയിച്ച “ബ്ലാക്ക് പാന്തറിനെ” അമേരിക്കയിലെ ആഫ്രിക്കക്കാരുടെ വോട്ടർ രജിസ്റ്റ്രേഷൻ വർദ്ധിപ്പിക്കാനുള്ള അവസരമായി ഉപയോഗിക്കാൻ സാമൂഹ്യപ്രവർത്തകർ ഒരുങ്ങുന്നു.

ഇലക്ട്രൊറൽ ജസ്റ്റിസ് പ്രൊജെക്റ്റ് എന്ന സംഘടനയിലെ ആളുകൾ ബ്ലാക്ക് പാന്തർ ആരാധകരെ #വാക്കണ്ടാ ദി വോട്ട് എന്ന കാം‌പെയിനുമായി സമീപിക്കുന്നു.

കറുത്ത വർഗ്ഗക്കാരുടെ മുന്നേറ്റത്തിനുവേണ്ടി അമേരിക്കയിൽ തെരഞ്ഞെടുപ്പു തന്ത്രങ്ങൾ വഴി ദീർഘകാലമായി പോരാടിക്കൊണ്ടിരിക്കുന്ന ഇലക്ട്രൊറൽ ജസ്റ്റിസ് പ്രൊജെക്റ്റ് എന്ന പ്രസ്ഥാനം ആകാംക്ഷാഭരിതരായ ആരാധകരെ ”നിങ്ങൾ കാത്തിരിക്കുമ്പോൾ ഒരു സന്ദേശമയക്കൂ” എന്നു പറഞ്ഞുകൊണ്ട് ലക്ഷ്യം വെക്കുകയാണ്.

ആരാധകർ വാക്കണ്ട എന്നു ടൈപ്പു ചെയ്ത് 91990 എന്ന നമ്പറിലേക്കയയ്ക്കണം. അത് ഓരോരുത്തരുടേയും പിൻ‌കോഡ് അനുസരിച്ച് എങ്ങനെ വോട്ടിനു വേണ്ടി രജിസ്റ്റർ ചെയ്യണം എന്നുള്ളത് കാണിക്കും.

ഒരു വോട്ടർ രജിസ്റ്റ്രേഷൻ പദ്ധതി എങ്ങനെ സംഘടിപ്പിക്കണമെന്ന് പാന്തർ എന്നു മെസ്സേജ് അയച്ചാൽ ആരാധകർക്ക് അറിയാൻ കഴിയും.

Leave a Reply

Your email address will not be published. Required fields are marked *