Mon. Dec 23rd, 2024

ന്യൂഡൽഹി

Screen-Shot-2018-02-22-at-6.57.52-PM
ഐ ടി ഡി സി സീനിയർ മാനേജർ കൈക്കൂലിക്കേസിൽ അറസ്റ്റിൽ

 

 

 

 

 

 

 

 

 

 

ഇന്ത്യയിലെ ടൂറിസം ഡവലപ്മെന്റ് കോർപ്പറേഷന്റെ ഒരു സീനിയർ മാനേജരെ,  60,000 രൂപ കൈക്കൂലിയായി, ആവശ്യപ്പെട്ടതിനും വാങ്ങിയതിനും സി ബി ഐ അറസ്റ്റു ചെയ്തു.

ഒരു കരാറുകാരന്റെ, 20 ലക്ഷത്തിന്റെ കെട്ടിക്കിടന്ന ഒരു ബില്ല് പാസ്സാക്കാനാണ് സീനിയർ മാനേജർ കൈക്കൂലി ആവശ്യപ്പെട്ടതെന്നാണ് ആരോപണം.

പരാതിക്കാരനിൽ നിന്ന് 60000 രൂപ കൈക്കൂലി ആവശ്യപ്പെടുകയും വാങ്ങുകയും ചെയ്തപ്പോൾ സി ബി ഐ കൈയോടെ പിടികൂടുകയായിരുന്നുവെന്നും ഉടനെത്തന്നെ കുറ്റം ചുമത്തപ്പെട്ട ആളുമായി ബന്ധമുള്ള സ്ഥലങ്ങളിൽ റെയ്‌ഡു നടത്തിയെന്നും ഏജൻസിയുടെ ഒരു വക്താവ് പറഞ്ഞു.

ഡൽഹി കോടതിയുടെ മുന്നിൽ പ്രതിയെ ഹാജരാക്കി.

കൂടുതൽ അന്വേഷണം നടക്കുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *