Thu. Dec 19th, 2024

ഗ്രേയ്റ്റർ നോയിഡ

Screen-Shot-2018-02-22-at-6.50.16-PM
ലെയ്ഷർ പാർക്ക് നിർമ്മാണം പൂർത്തിയാക്കാൻ സുപ്രീം കോടതി അമ്രപാലിയോട് ആവശ്യപ്പെട്ടു

ഗ്രേറ്റർ നോയിഡയിലെ അവരുടെ 19 നിലകളുള്ള ലെയ്ഷർ പാർക്ക് പദ്ധതിയിലെ കെട്ടിടം പൂർത്തിയാക്കാൻ റിയൽ എസ്റ്റേറ്റ് കമ്പനി ആയ അമ്രപാലിയോട് സുപ്രീം കോടതി വ്യാഴാഴ്ച ആവശ്യപ്പെട്ടു.

ഇനി മാർച്ച് 27 ന് സുപ്രീം കോടതി ആ പദ്ധതിയെ വിലയിരുത്തും.

ജസ്റ്റിസ് അരുൺ മിശ്ര അദ്ധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് ബോധിപ്പിക്കലും വാദവും, ഹരജിക്കാരുടെയും (കൂടുതലും വീട് വാങ്ങിയവർ), അമ്രപാലിയുടെയും, കേൾക്കുന്നത്.

വാദത്തിനിടയിൽ ഫണ്ടിന്റെ കാര്യവും, നിർമ്മാതാവ് പറഞ്ഞ പ്രകാരം സമയബന്ധിതമായി ജോലി നടക്കുന്നുണ്ടോ എന്നിവയെക്കുറിച്ചും ഉന്നതന്യായലയം കെട്ടിടനിർമ്മാതാവിനോട് ചോദ്യങ്ങൾ ചോദിച്ചു.

മുതിർന്ന അഭിഭാഷകൻ അജിത് കുമാർ സിൻ‌ഹയുടെ ബോധിപ്പിക്കലും വാദങ്ങളുമാണ് സുപ്രീം കോടതി കേൾക്കുന്നത്. വീടുവാങ്ങിയവരുടെ അഭിഭാഷകനാണ് അദ്ദേഹം.

പദ്ധതിയുടെ കാര്യത്തിൽ പ്രൊമോട്ടർമാരും, നിർമ്മാതാക്കളും ഒരുമിച്ച് ഉറപ്പു നൽകണമെന്ന് അദ്ദേഹം കോടതിക്കു മുന്നിൽ വാദിച്ചു. വാങ്ങുന്നവരും, നിർമ്മാതാക്കളും/പ്രൊമോട്ടർമാരും രണ്ടു വ്യത്യസ്ത അക്കൌണ്ടുകളിലായി പണം ഇടണം എന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

തങ്ങളുടെ ആത്മാർഥത തെളിയിക്കാൻ മതിയായ ഉറപ്പ് മൂന്നു പ്രൊമോട്ടർമാരും മാർച്ച് 7 ബുധനാഴ്ചയ്ക്കു മുമ്പ് സമർപ്പിക്കണമെന്ന് കോടതി ഉത്തരവിട്ടു.

ഫണ്ട്, നിർമ്മാണത്തിൽ ഒപ്പമുള്ളവർ, ഈ പദ്ധതിയുടെ പുരോഗതി എന്നിവയെക്കുറിച്ചുള്ള വിശദവിവരം അമ്രപാലി അറിയിക്കണമെന്ന് കോടതി, ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.

ഈ പദ്ധതിയിൽ നിർമ്മാതാക്കളും പങ്കാളികളും ചെയ്തിരുന്ന പ്രവർത്തിയുടെ പുരോഗതി അറിയാൻ ഒരു മാസത്തിനുശേഷം ഒരു സ്റ്റാറ്റസ് റിപ്പോർട്ട് സമർപ്പിക്കണമെന്ന് ഉത്തരവിലുണ്ട്.

13 പാർപ്പിടനിർമ്മാതാക്കൾ അമ്രപാലിയെ ഈ സംരംഭം പൂർത്തിയാക്കാൻ സഹായിക്കാൻ മുന്നോട്ടുവന്നിട്ടുണ്ടെന്ന് ഉന്നതന്യായാലയത്തിലെ ഡിവിഷൻ ബെഞ്ചിനു മുന്നിൽ അമ്രപാലി അറിയിച്ചു.

പ്രൊമോട്ടർമാർ ഡെപ്പോസിറ്റു ചെയ്ത പണം മാത്രമേ പദ്ധതി പൂർത്തിയാക്കാൻ ഉപയോഗിക്കാവൂ എന്നും, വീടു വാങ്ങുന്നവരുടെ തുക കോടതിയുടെ സംരക്ഷണയിലായിരിക്കും എന്നും ആ തുക, പൂർണ്ണതൃപ്തി ആയതിനുശേഷമേ വിട്ടുതരികയുള്ളൂ എന്നും കോടതി പറഞ്ഞു.

ഗാലക്സി ഡവലപ്പേഴ്സ് ഈ പദ്ധതി സമയത്തിനു പൂർത്തിയാക്കാൻ മുന്നോട്ടുവന്നിട്ടുണ്ടെന്ന് അമ്രപാലിയുടെ അഭിഭാഷകൻ അറിയിച്ചിരുന്നു.

കഴിഞ്ഞ വർഷം സെപ്തംബറിലെ നാഷണൽ കമ്പനി ലോ ട്രൈബ്യൂണലിന്റെ ഉത്തരവ് റദ്ദാക്കാനാവശ്യപ്പെട്ട, ഫ്ലാറ്റ് വാങ്ങുന്നവരുടെ ഹരജിയിൽ വാദം    കേൾക്കുകയായിരുന്നു സുപ്രീം കോടതി. കോടതി പറഞ്ഞത് 2016ലെ ഇൻസോൾവൻസി ആൻഡ് ബാങ്ക് റപ്റ്റ്സി(Insolvency and Bankruptcy)കോഡിലെ വ്യവസ്ഥകൾ പ്രകാരം ചുമത്തപ്പെട്ട മൊറട്ടോറിയം, ഭരണഘടനയിലെ ആർട്ടിക്കിൾ 14 (നിയമത്തിന് മുന്നിൽ സമത്വം) ലംഘിക്കുന്നുവെന്നാണ്.

 

 

Leave a Reply

Your email address will not be published. Required fields are marked *