Fri. Nov 15th, 2024

ന്യൂഡൽഹി

pexels-photo-870318
സംഭരണ പ്രക്രിയ ലളിതവും ഫലപ്രദവുമാക്കുമെന്ന് മന്ത്രി പീയൂഷ് ഗോയൽ

റെയിൽ‌വേയിലേക്കുള്ള സംഭരണ പ്രക്രിയ കാര്യക്ഷമവും, ലളിതവുമാക്കുമെന്ന് റെയിൽ‌വേ മന്ത്രി പീയൂഷ് ഗോയൽ പറഞ്ഞു.

റെയിൽ‌വേയിലെ ഉദ്യോഗാർത്ഥികളുടെ തിരഞ്ഞെടുക്കലിൽ വരുത്തിയ പ്രായത്തിന്റെ ഇളവുകൾ, മറ്റ് മാറ്റങ്ങൾ എന്നിവയെക്കുറിച്ചും അദ്ദേഹം അറിയിച്ചു.

റെയിൽ‌വേയിൽ അനുമതി നൽകുന്ന കാര്യത്തിലും അതിന്റെ വേഗതയേയും സംബന്ധിച്ച് പല പ്രശ്നങ്ങളും ഉണ്ട്. അത് കൂടുതൽ ലളിതവും, ഫലപ്രദവും ആക്കാൻ സർക്കാർ കാര്യക്ഷമമായി പരിശോധിക്കുന്നുണ്ട് എന്ന് ഒരു പത്രസമ്മേളനത്തിൽ ഗോയൽ പറഞ്ഞു.

“10 ലക്ഷത്തിനു മുകളിൽ ചരക്കുകൾ നൽകുന്ന കമ്പനിയ്ക്ക് റെയിൽ‌വേ ഒരു കടപ്പത്രം നൽകും. സംഭരണ പ്രക്രിയ കാര്യക്ഷമവും, ലളിതവുമാക്കാനാണ് ഉദ്ദേശിക്കുന്നത്. ഇത് പല തുകകളിലെ തെരഞ്ഞെടുപ്പ് സാദ്ധ്യമാക്കാനും റെയിൽ‌വേയിലേക്കുള്ള വിതരണക്കാരുടെ എണ്ണം വർദ്ധിപ്പിക്കാനും ഇടയാക്കും.” അദ്ദേഹം കൂട്ടിച്ചേർത്തു.

റെയിൽ‌വേയിലെ ഗ്രൂപ് ഡി ജീവനക്കാരെ തിരഞ്ഞെടുക്കാനുള്ള പരീക്ഷയ്ക്ക്, ഐ ടി, ഐ(ITI), എൻ ടി സി(NTC) യോഗ്യതകൾ വേണ്ടെന്നും മുമ്പ് നിലവിലുണ്ടായിരുന്ന മാനദണ്ഡങ്ങൾ വീണ്ടും നടപ്പിലാക്കുമെന്നും, ഉദ്യോഗാർത്ഥികളുടെ തിരഞ്ഞെടുപ്പിനെക്കുറിച്ച് അദ്ദേഹം പറഞ്ഞു.

“ഒരുപാട് മത്സരാർത്ഥികൾ അപേക്ഷിക്കാൻ യോഗ്യതയുള്ളവരായിട്ട് ഇല്ലാത്തതുകൊണ്ടാണ് വയസ്സിന്റെ കാര്യത്തിൽ ഇളവു കൊടുത്തത്. പിന്നെ പ്രാദേശിക ഭാഷയിൽ പരീക്ഷ എഴുതാം എന്നും അനുവദിച്ചിട്ടുണ്ട്.” അദ്ദേഹം പറഞ്ഞു.

അസ്സോചാം(Associated Chambers of Commerce of India (ASSOCHAM)), ആർ ഐ ടി എസ് ലിമിറ്റഡ്(RITES limited) എന്നിവയുമായിച്ചേർന്നാണ് റെയിൽ‌വേ മന്ത്രാലയം സപ്‌ളെയേഴ്സ് സംവാദ് (“Suppliers’ Samvad – Journey towards Digitisation, Transparency and Ease of Doing Business”)സംഘടിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *