ഝാർഖണ്ഡ്
ഝാർഖണ്ഡിലെ പക്കൂർ ജില്ലയിലെ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഒരു ട്രെയിനിംഗ് സെന്ററിൽ ഝാർഖണ്ഡ് പൊലീസ് വ്യാഴാഴ്ച റെയ്‌ഡ് നടത്തി.
പൊലീസിന്, പാർട്ടി ബാനറുകളും, സീലുകളും, മറ്റു രേഖകളും മാത്രമേ കണ്ടെത്താനായുള്ളൂ.
രാജ്യത്ത് അരാജകത്വം പരത്തുന്നുവെന്ന് കാരണം പറഞ്ഞ് ഝാർഖണ്ഡ് സർക്കാർ ഈ സംഘടനയെ നിരോധിച്ചതിനു പിന്നാലെയാണ് ഈ റെയ്‌ഡ്.
ഇക്കാര്യത്തിൽ ആഭ്യന്തര വകുപ്പും പൊലീസും നിർദ്ദേശം വെച്ചതിന്, നിയമവകുപ്പ് അനുമതി കൊടുത്തതിനു ശേഷമാണ് റെയ്‌ഡ് നടത്തിയത്.
ക്രിമിനൽ ലോ അമെൻഡ്‌മെന്റ് ആക്റ്റ്, 1908 ലെ പതിനാറാം വകുപ്പു പ്രകാരമാണ് പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചത്.