Thu. Dec 19th, 2024

ബെയ്‌ജിങ്ങ്

Screen-Shot-2018-02-22-at-7.21.38-PM
തീ വെച്ചതാണ് ടിബറ്റൻ ക്ഷേത്തിലെ തീയ്ക്ക് കാരണമായതെന്ന കാര്യം ചൈന നിഷേധിച്ചു

ലാസയിലെ ടിബറ്റൻ ബുദ്ധക്ഷേത്രത്തിൽ തീപ്പിടുത്തം ഉണ്ടായത് തീയിടൽ കാരണമാണെന്നത് ചൈന നിഷേധിച്ചതായി മാദ്ധ്യമം റിപ്പോർട്ടു ചെയ്തു.

ബുദ്ധപ്രതിമയ്ക്ക് യാതൊരു കേടുമുണ്ടായില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു.

ജോഖാങ്ക് ക്ഷേത്രത്തിന്റെ രണ്ടാം നിലയിൽ കഴിഞ്ഞയാഴ്ചയാണ് തീപ്പിടുത്തം ഉണ്ടായത്. ക്ഷേത്രത്തിന്റെ സ്വർണ്ണ മേൽക്കൂരയ്ക്ക് നാശം വരുത്തി. എങ്കിലും തീയണച്ചു.

അത്യാഹിതങ്ങളൊന്നും റിപ്പോർട്ടു ചെയ്യപ്പെട്ടിട്ടില്ല. ക്ഷേത്രം ജനങ്ങൾക്കായി വീണ്ടും തുറന്നിട്ടുണ്ട്.

ക്ഷേത്രത്തിലേക്ക് ശനിയാഴ്ച പൊതുജനങ്ങളെ പ്രവേശിക്കാൻ അനുവദിച്ചിരുന്നില്ല എന്ന് മാദ്ധ്യമം റിപ്പോർട്ടു ചെയ്തു.

ടിബറ്റൻ ബുദ്ധമതത്തിലെ വിദഗ്ദ്ധനായ റോബർട്ട് ബാർനെറ്റ്, ബുദ്ധപ്രതിമയ്ക്ക് “കാര്യമായ” തകരാർ വന്നിട്ടുണ്ടെന്ന് കാണിക്കുന്ന വീഡിയോകളും ഫോട്ടോകളും ട്വിറ്ററിൽ പോസ്റ്റ് ചെയ്തു.

ടിബറ്റൻ ജനത അവരുടെ പരമ്പരാഗത പുതുവർഷമായ ലോസാർ ആഘോഷിക്കുന്ന  വേളയിലാണ് ഈ സഭവം നടന്നത്. ആ സമയതുതന്നെയാണ് ചൈനക്കാരുടെ ലൂണാർ പുതുവർഷവും വരുന്നത്.

ടിബറ്റിലെ ലാസയിലാണ് യുനെസ്കോ ലോക പൈതൃകസ്ഥലമായി തെരഞ്ഞെടുത്തതിൽപ്പെടുന്ന ജോഖാങ്ക് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

ടിബറ്റൻ ബുദ്ധമതക്കാരുടെ പ്രധാനപ്പെട്ട പുണ്യസ്ഥലവും, ജോവോ ശാക്യമുനിയുടെ ബുദ്ധപ്രതിമ സ്ഥിതിചെയ്യുന്ന സ്ഥലവും കൂടെയാണ്.

യുനെസ്കോയുടെ കണക്കുപ്രകാരം, ജോഖാങ്ക് ക്ഷേത്രം, വിലമതിക്കാനാവാത്ത ഒരുപാട് സാംസ്കാരിക കരകൌശലവസ്തുക്കൾ ഉള്ളതാണ്. അതിൽ  3000ൽ അധികം ബുദ്ധന്റെ രൂപങ്ങൾ, മറ്റു ദേവതകളുടെ പ്രതിമകൾ, നിധികൾ, കൈയെഴുത്തുപ്രതികൾ, മുതലായ ചരിത്രപരമായ വസ്തുക്കളും ഉൾപ്പെടുന്നു.

തീ ഉണ്ടായ സംഭവത്തെക്കുറിച്ച് ചൈന വിവരങ്ങൾ മറച്ചുവെയ്ക്കുന്നത്, പണ്ഡിതന്മാരേയും, ടിബറ്റന്മാരേയും ആശങ്കാകുലരാക്കുന്നുണ്ട്. ഒരു ഒരു പ്രധാന മതകേന്ദ്രമായ ക്ഷേത്രത്തിനു പറ്റിയ കേടുപാടുകൾ എത്രയുണ്ടെന്ന് അധികാരികൾ ഒളിച്ചുവെക്കുകയാണ്.

ചൈന 1950 മുതൽ ടിബറ്റ് ഭരിക്കുന്ന ചൈന, മതപരവും രാഷ്ട്രീയപരവുമായ അടിച്ചമർത്തലിലൂടെ ടിബറ്റിലെ ബുദ്ധമതസംസ്കാരം നശിപ്പിക്കാൻ ശ്രമിക്കുകയാണെന്ന ആരോപണം നേരിടുന്നുണ്ട്.

2008 ൽ ലാസയിലെ ടിബറ്റിലെ സന്ന്യാസിമാർ നടത്തിയ പ്രതിഷേധം, ചൈനയിലെ ഭൂരിപക്ഷമായ ഹാൻ വർഗ്ഗത്തിനും, ഹുയ് എന്ന മുസ്ലീം ന്യൂനപക്ഷസമുദായത്തിനും നേരെയുള്ള കലാപം ആവുകയും ചെയ്തിരുന്നു.

അതേ വർഷം തന്നെ, ടിബറ്റിന്റെ ഐക്യവും സ്ഥിരതയും പ്രദർശിപ്പിക്കാൻ വേണ്ടി ചൈന നടത്തിയ വിദേശമാദ്ധ്യമക്കാരുടെ സന്ദർശനം തടസ്സപ്പെടുത്താൻ ഒരുകൂട്ടം സന്ന്യാസിമാർ  ജോഖാങ്ക്  ക്ഷേത്രത്തിലേക്ക് ഇരച്ചുകയറി പ്രതിഷേധിക്കുകയും, അതിനു പ്രകോപനപരമായതിനു ചൈനയുടെ സർക്കാരിനെ കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു.

 

 

Leave a Reply

Your email address will not be published. Required fields are marked *