Sat. Nov 23rd, 2024

അമരാവതി, ആന്ധ്രാപ്രദേശ്

Chandrababu_Naidu22
ആന്ധ്രയുടെ വികസനത്തിനായി കേന്ദ്രത്തിനോട് പോരാടും; ചന്ദ്രബാബു നായിഡു

ആന്ധ്രയുടെ വികസനത്തിന്റെ കാര്യത്തിൽ കേന്ദ്രത്തിന്റെ നിസ്സഹകരണ നിലപാടിനെതിരെ പോരാടുമെന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്ര ബാബു നായിഡു പറഞ്ഞു.

“സംസ്ഥാനത്തെ രണ്ടായി തിരിച്ച കോൺഗ്രസ്സ്, വികസനത്തിനായി പല വാഗ്ദാനങ്ങളും ആന്ധ്രാപ്രദേശ് റീ ഓർഗനൈസേഷൻ ആക്റ്റിൽ നൽകിയിരുന്നെങ്കിലും ഒന്നും നടപ്പാക്കിയില്ല. ഇപ്പോൾ അധികാരത്തിലുള്ള നാഷണൽ ഡമോക്രാറ്റിക് സഖ്യവും സംസ്ഥാനത്തിന്റെ വികസനത്തിനുവേണ്ടിയുള്ള സഹകരണം തേടുന്നതിൽ പരാജയപ്പെട്ടു. ആന്ധ്രാപ്രദേശ് റീഓർഗനൈസേഷൻ ആക്റ്റിലെ വാഗ്ദാനങ്ങൾ ഇനിയും നടപ്പിലാക്കാൻ ബാക്കിയുണ്ട്.” ബുധനാഴ്ച, ഉന്ദവല്ലിയിലെ അദ്ദേഹത്തിന്റെ വസതിയിൽ വെച്ച് നടന്ന സാധികാര മിത്ര സംഘവുമായുള്ള ഒരു കൂടിക്കാഴ്ചയ്ക്കിടയിൽ പറഞ്ഞു.

സംസ്ഥാനത്തിന് പ്രത്യേക വിഭാഗ പദവി (Special Category Status) എന്ന ആവശ്യവും അദ്ദേഹം ഊന്നിപ്പറഞ്ഞു.

“സ്പെഷ്യൽ പാക്കേജുപോലും കേന്ദ്രം ഇതുവരെ നടപ്പാക്കിയിട്ടില്ല. ഞാൻ 29 പ്രാവശ്യം ഡൽഹിയിൽ പോയി പ്രധാനമന്ത്രിയേയും അദ്ദേഹത്തിന്റെ മന്ത്രിസഭയിലെ അംഗങ്ങളേയും കണ്ടെങ്കിലും ഒരു ഫലവും ഉണ്ടായില്ല. ഞങ്ങളുടെ സംസ്ഥാനത്തിന് പ്രത്യേക വിഭാഗ പദവി വേണം. ആന്ധ്രാപ്രദേശിന് കൂടുതൽ വ്യവസായങ്ങൾ ആവശ്യമുണ്ട്.” അദ്ദേഹം പറഞ്ഞു.

“ആന്ധ്രാപ്രദേശിനു വേണ്ടി ഫണ്ട് അനുവദിക്കുന്നതുവരെ കേന്ദ്രത്തിനോട് പൊരുതും. ആന്ധ്രാപ്രദേശിന്റെ കാര്യത്തിൽ അവർക്ക് ഉത്തരവാദിത്തം ഉണ്ട്. ഈ സംസ്ഥാനത്തെ 5 കോടി ജനങ്ങൾ ബി ജെ പി യെ വിശ്വസിച്ചു. അതുകൊണ്ടുതന്നെ വിഭജനത്തിനു ശേഷമുള്ള പ്രതിസന്ധി തരണം ചെയ്യാൻ പാർട്ടി സഹായിക്കണം. ആന്ധ്രാപ്രദേശിനു നീതികിട്ടാൻ ആവശ്യപ്പെട്ട് ഇനി സംസ്ഥാനത്തെ ജനങ്ങൾ ഒറ്റക്കെട്ടായി കേന്ദ്രത്തോട് പൊരുതും.” അദ്ദേഹം പറഞ്ഞവസാനിപ്പിച്ചു.

കർണൂൽ ജില്ലയിൽ നിന്നുള്ള സ്ത്രീകളുടെ സ്വയം സഹായ സംഘങ്ങളുമായും അദ്ദേഹം സംസാരിച്ചു.

അഞ്ചുലക്ഷത്തിലധികം സ്ത്രീകൾ സാധികാര മിത്ര എന്നറിയപ്പെടുന്നു.

സാധികാര മിത്ര എന്ന ആശയം ആന്ധ്രാപ്രദേശ് സർക്കാർ അടുത്തിടെയാണ് നടപ്പിലാക്കിയത്. അതുപ്രകാരം ഒരോ സ്ത്രീയും 35 കുടുംബങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടൂത്ത് സർക്കാരിന്റെ സ്കീമുകളുടെ നേട്ടങ്ങളെക്കുറിച്ച് വിശദീകരിച്ചുകൊടുക്കുകയും, പൊതുജനങ്ങളുടെ ഇടയിൽ അറിവ് ഉണ്ടാക്കുകയും, സർക്കാരുമായിച്ചേർന്ന് നേട്ടങ്ങൾ, അർഹിക്കുന്നവരുടെ അടുത്ത് എത്തിച്ചേരുന്നുണ്ടെന്ന് ഉറപ്പാക്കുകയും വേണം.

മന്ത്രിമാരായ നാരാ ലോകേഷ്, പി. നാരായണ, പി. സുനിത എന്നിവരും ആ പരിപാടിയിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *