ലണ്ടൻ

സാധാരണയായിട്ട് ഡയറ്റിനെക്കുറിച്ചുള്ള ഉപദേശത്തിൽ കേൾക്കുന്നത്, ഒന്നുകിൽ കാർബോഹൈഡ്രേറ്റ്(carbohydrates) കുറച്ചു കഴിയ്ക്കുകയോ, അല്ലെങ്കിൽ കൊഴുപ്പുള്ളതു കുറയ്ക്കുകയോ എന്നാണ്. എന്നാൽ അടുത്തിടെ നടന്ന ഒരു പഠനത്തിൽ ഭാരം കുറയ്ക്കാൻ ആ രണ്ടു കാര്യങ്ങളും ഒന്നിനൊന്ന് മെച്ചമല്ല എന്നാണ് തെളിയിച്ചത്.
ആരോഗ്യകരമായ, കൊഴുപ്പുകുറഞ്ഞ ഒരു ഡയറ്റ് പിന്തുടരുന്നതോ, ആരോഗ്യകരമായ, കാർബോഹൈഡ്രേറ്റ് കുറച്ച് ഉപയോഗിച്ചുകൊണ്ടുള്ള ഡയറ്റോ ഏതാണ് കൂടുതലും കുറവും പ്രയോജനകരമായിട്ടുള്ളത് എന്നുള്ളതിനെക്കുറിച്ചാണ് യു. കെ. യിലെ സ്റ്റാൻഫോർഡ് സർവ്വകലാശാലയിലെ സ്കൂൾ ഓഫ് മെഡിസിനിലെ ശാസ്ത്രജ്ഞർ ഗവേഷണം നടത്തിയത്.
“ഒരു സുഹൃത്ത്, ഒരു ഡയറ്റ് രീതി പിന്തുടർന്ന് അതു നന്നായി വിജയിച്ചതും, അതേ ഡയറ്റ് വേറൊരു സുഹൃത്തിനു പ്രയോജനമാവാതിരുന്നതുമായ കഥകൾ നാം കുറേ കേട്ടിട്ടുണ്ടാവും” ഈ പഠനം നടത്തിയവരിൽ മുഖ്യനും മെഡിസിനിൽ പ്രൊഫസ്സറുമായ ക്രിസ്റ്റഫർ ഗാർഡ്‌നർ (പി എച്ച് ഡി) പറഞ്ഞു.
12 മാസം കൊണ്ട്, 18 നും 50 നും ഇടയിലുള്ള, യു, കെ ക്കാരായ, വണ്ണം കൂടിയ 609 ആളുകളുടെ ഇടയിലാണ് ഗാർഡ്‌നറും അദ്ദേഹത്തിന്റെ സംഘവും ഗവേഷണം നടത്തിയത്.
ഈ ഗവേഷണത്തിനിടയിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരുപോലെ, ഒന്നുകിൽ, കാർബോഹൈഡ്രേറ്റ് കുറവുള്ളതും, അല്ലെങ്കിൽ കൊഴുപ്പ് കുറവുള്ളതുമായ ഡയറ്റ് രീതി പിന്തുടരാൻ നിർദ്ദേശിച്ചു.
ആദ്യ 8 ആഴ്ചയിൽ അവർ 20 ഗ്രാം വരെ കാർബോഹൈഡ്രേറ്റ് അല്ലെങ്കിൽ കൊഴുപ്പ് കുറച്ചു കഴിച്ചു.
രണ്ടു മാസത്തിനു ശേഷം അവർ കാർബോഹൈഡ്രേറ്റ് കുറവുള്ളതോ അല്ലെങ്കിൽ കൊഴുപ്പു കുറവുള്ളതോ ആയ ഭക്ഷണം ചെറിയ തോതിൽ അളവ് കൂട്ടിക്കൊണ്ടുവന്നു.
കൊഴുപ്പു കുറഞ്ഞത് കഴിച്ച ആളുകൾ ശരാശരി 57 ഗ്രാം കൊഴുപ്പും, കാർബോഹൈഡ്രേറ്റ് കുറച്ചു കഴിച്ച ആളുകൾ ശരാശരി 132 ഗ്രാം കാർബോഹൈഡ്രേറ്റും കഴിച്ചിട്ടുണ്ടെന്ന് പഠനത്തിന്റെ അവസാനം കണ്ടെത്തി.
അമേരിക്കൻ മെഡിക്കൽ അസോസിയേഷന്റെ ജേർണലിൽ പ്രസിദ്ധീകരിച്ച ഈ പഠനം, രണ്ടു തരത്തിലെ ഡയറ്റും ഇതിൽ പങ്കെടുത്ത ആളുകളിൽ ഭാരം ഒരേപോലെ കുറഞ്ഞിട്ടുണ്ടെന്നാണു കണ്ടെത്തിയത്.
12 മാസത്തെ ശരാശരി നോക്കിയാൽ സ്ത്രീകൾക്കും പുരുഷന്മാർക്കും ഏകദേശം 13 പൌണ്ട് ഭാരം കുറഞ്ഞിട്ടുണ്ട്.
ഒരു പരിമിതമായ ഡയറ്റ് പിന്തുടരുന്നത് പിന്നീട് ഒരാളുടെ ആരോഗ്യം ഹാനികരമാക്കും എന്നാണ് ഹാർലി സ്ട്രീറ്റിലെ പ്രമുഖ ന്യൂട്രിഷ്യനിസ്റ്റ് ആയ റിയാനൻ ലാംബേർട്ട് വിശ്വസിക്കുന്നത്.
ഒരു ഡയറ്റ് നമ്മോടാവശ്യപ്പെടുന്നതുപോലെ കാലറി കണക്കാക്കുന്നതിൽ വ്യാപൃതരാവുകയും, കഴിക്കുന്ന ഭക്ഷണം നിയന്ത്രിക്കുകയും ചെയ്യാനിടയാവുന്നു. എന്താണ് ആരോഗ്യം എന്നതിനെക്കുറിച്ച് കൂടുതൽ ആശയക്കുഴപ്പം ഉണ്ടാവുന്നു. ഇത് ഭക്ഷണവുമായി അനാരോഗ്യകരമായ ഒരു ബന്ധത്തെ പ്രോത്സാഹിപ്പിക്കുന്നു എന്നാണ് ലാംബേർട്ട് പറയുന്നത്.
ഒരു നിയന്ത്രിതവും, പോഷകാഹാരസമൃദ്ധവും ആയ ആരോഗ്യകരമായ ഒരു ഡയറ്റ് പിന്തുടരാനാണ് നാച്വേഴ്സ് പ്ലസ്സിന്റെ ന്യൂട്രീഷനിസ്റ്റ് ആയ മൈക്കെല വാഗ്നിനി ഉപദേശിക്കുന്നത്.
“പ്രധാന കാര്യം എന്താണെന്നുവെച്ചാൽ, ഭാരം കുറയ്ക്കാൻ വേണ്ടിയുള്ള ഡയറ്റല്ല, മറിച്ച് ജീവിതത്തിൽ, ആരോഗ്യകരമായ ഒരു ഡയറ്റാണ് സ്വീകരിക്കേണ്ടത്. സംസ്കരിച്ച ഭക്ഷണങ്ങളും, ജങ്ക് ഫുഡും കുറച്ചാൽ ഭാരം കുറയു”മെന്ന് വാഗ്നിനി പറഞ്ഞു.
ഓർഗനൈസേഷൻ ഫോർ എക്കണോമിക് കോ ഓപ്പറേഷന്റെ കണക്കു പ്രകാരം വെസ്റ്റേൺ യൂറോപ്പിൽ, യു, കെയിൽ, ആണ് ഏറ്റവും കൂടുതൽ ഭാരമുള്ളവരുള്ളത്. പ്രായപൂർത്തിയായവരിൽ ഏകദേശം 63% ആൾക്കാർ ഭാരം കൂടുതലുള്ളവരാണ്.