Sat. Apr 26th, 2025

മുംബൈ

fire_mumbai22
മുംബൈയിലെ ഗോരേഗാവിൽ തീപ്പിടുത്തം

മുംബൈയിലെ ഗോരേഗാവിൽ ബുധനാഴ്ച ഉണ്ടായ ഒരു വലിയ തീപ്പിടുത്തത്തിലെ തീ അണച്ചു.

ബാബുലാൽ കോമ്പൌണ്ടിലെ കാമ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലെ ഒരു ചെരുപ്പു ഫാക്ടറിയിലാണ് രാത്രി 9.40 നു തീപ്പിടുത്തം ഉണ്ടായത്. എട്ട് അഗ്നിശമനവാഹനങ്ങൾ ഉടൻ സ്ഥലത്തെത്തി.

അഗ്നിശമനസേനക്കാർ തീയണയ്ക്കുകയും ഫാക്ടറിക്കുള്ളിൽ കുടുങ്ങിയ രണ്ടുപേരെ രക്ഷപ്പെടുത്തുകയും ചെയ്തു. അതിൽ ഒരാൾക്ക് നിസ്സാരമായ പരിക്കുകളുണ്ട്.

ഷോർട്ട് സർക്ക്യൂട്ട് കാരണമാണു തീപ്പിടിത്തം ഉണ്ടായതെന്ന് പ്രഥമാന്വേഷണത്തിൽ കണ്ടെത്തി. അത്യാഹിതങ്ങളൊന്നും ഇതുവരെ റിപ്പോർട്ടു ചെയ്യപ്പെട്ടിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *