Sun. Jan 19th, 2025

വാഷിംഗ്‌ടൺ ഡി സി, അമേരിക്ക

Coffee1601
കൂടുതൽ കാലം ജീവിച്ചിരിക്കാൻ കാപ്പി നിങ്ങളെ സഹായിക്കുമോ?

കാപ്പിയുടെ ആരാധർക്ക് ഒരു സന്തോഷവാർത്ത! ഒരു കപ്പു കാപ്പി കൂടുതൽ കുടിക്കാൻ ഇനി രണ്ടാമതൊന്നാലോചിക്കേണ്ട. തീർച്ചയായിട്ടും അതു നിങ്ങൾക്ക് ആരോഗ്യകരമായതാണ്.

ഒരു ദിവസം രണ്ടോ മൂന്നോ പ്രാവശ്യം കാപ്പി കുടിക്കുന്നവർക്ക് ആരോഗ്യപരമായി വളരെയധികം നേട്ടങ്ങൾ ഉണ്ട്. ഒരു ദിവസം രണ്ടോ മൂന്നോ കാപ്പി കുടിക്കുന്നവർക്ക്, കുടിക്കാത്തവരേക്കാൾ ചില രോഗങ്ങൾ വരാനും മരിച്ചുപോകാനും ഉള്ള ചാൻസ് കുറവാണ് എന്ന് ഒരു പുതിയ പഠനത്തിൽ പറയുന്നു.

കഴിഞ്ഞ 16 വർഷങ്ങളായി, 10 യൂറോപ്യൻ രാജ്യങ്ങളിലെ 500000 -ൽ കൂടുതൽ ജനങ്ങളിൽ നടത്തിയ ഒരു പഠനം അനുസരിച്ചാണ് ഈ കണ്ടെത്തലെന്ന് നാഷണൽ ജിയോഗ്രാഫിക് റിപ്പോർട്ടു ചെയ്തു. ഇത്തരം പഠനങ്ങളിലെ ഏറ്റവും വലിയ പഠനം കൂടിയാണിത്.

കാപ്പി കുടിക്കുന്നവരേക്കാളും, കാപ്പി കുടിക്കുന്നവരിൽ നല്ല രക്തചംക്രമണവും, കുറഞ്ഞ അളവിലെ നെഞ്ചെരിച്ചിലും കണ്ടുവരുന്നു.

രക്തചംക്രമണരോഗങ്ങളും, ദഹനസംബന്ധമായ അസുഖങ്ങളും അടക്കം ഉള്ള മരണത്തിനു കാരണമാവുന്ന ഏതൊരു പ്രശ്നത്തിന്റേയും അപകടതീവ്രത കുറയ്ക്കാൻ അധികതോതിൽ കാപ്പി കഴിക്കുന്നത് കാരണമാവുന്നു എന്ന് എപ്പിഡെമിയോളജിസ്റ്റും പഠനം നയിച്ച ആളുമായ മാർക് ഗുന്തർ പറഞ്ഞു. ഫ്രാൻസിലെ ലിയോണിലെ ഇന്റർനാഷണൽ ഏജൻസി ഫോർ റിസർച്ച് ഓൺ കാൻസറിന്റെ, ന്യൂട്രീഷൻ ആൻഡ് മെറ്റബോളിസം സെക്ഷന്റെ തലവൻ കൂടിയാണ് അദ്ദേഹം.

ലിവർ കാൻസർ തുടങ്ങിയ ചില രോഗങ്ങൾ കാപ്പി കുടിക്കുന്നവർക്ക് വരാനുള്ള ചാൻസ് കൂടുതലാണെന്ന് പഴയ ചില ചെറിയ പഠനങ്ങളിൽ കണ്ടെത്തിയിരുന്നു. പക്ഷെ ഗുന്തറുടെ പഠനം പുതിയ കാര്യങ്ങൾ കണ്ടെത്തിയിരിക്കുന്നു.

തന്റെ അടുത്ത നടപടി കാപ്പിയിലെ കെമിക്കൽ ചേരുവ വിശകലനം ചെയ്ത്, കാപ്പി ഇത്ര പ്രധാനപ്പെട്ടതും നല്ലതും ആയി പ്രചരിച്ചത് എങ്ങനെയെന്ന് മനസ്സിലാക്കലാണെന്ന് അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *