ലണ്ടൻ
കള്ളപ്പണം വെളുപ്പിക്കാൻ ശ്രമിച്ചതിന് കുറ്റം ചുമത്തപ്പെട്ട മദ്യവ്യവസായി വിജയ് മല്യയുടെ ‘ഫോഴ്സ് ഇന്ത്യ’ കമ്പനി വാങ്ങാൻ യു. കെ. കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഒരു എനർജി ഡ്രിങ്കിന്റെ കമ്പനി ആലോചിക്കുന്നു.
കള്ളപ്പണം വെളുപ്പിക്കുന്നതുമായി ബന്ധപ്പെട്ട കേസിൽ ഇന്ത്യയിലേക്ക് തിരിച്ചയക്കപ്പെടാനുള്ള കേസിനെ നേരിടുകയാണ് മല്യ.
റിച്ച് എനർജി എന്ന കമ്പനി 200 മില്ല്യൻ യു കെ പൌണ്ട് കൊടുത്ത് കമ്പനി സ്വന്തമാക്കാനാണ് ആലോചിക്കുന്നതെന്ന് ഒരു മാദ്ധ്യമം റിപ്പോർട്ടു ചെയ്തു.
ഫോർമുല വൺ കൺസ്റ്റ്രക്റ്റേഴ്സ് ചാമ്പ്യൻഷിപ്പിൽ 2017 ൽ ഫോഴ്സ് ഇന്ത്യ നാലാം സ്ഥാനത്ത് എത്തിയിരുന്നു. ഒരു പുതിയ ടീമിനെ സംബന്ധിച്ചിടത്തോളം അതൊരു നല്ല നേട്ടമാണ്.
കള്ളപ്പണം വെളുപ്പിച്ചതിന്റെ കേസിലും ഇന്ത്യയിലെ ബാങ്കുകളിൽ നിന്ന് 9000 കോടി തട്ടിയെടുത്തതിന്റെയും കേസിൽ ഇന്ത്യയിലും മറ്റു സ്ഥലങ്ങളിലുമുള്ള മല്യയുടെ സ്വത്തുക്കൾ പിടിച്ചെടുക്കുകയോ മരവിപ്പിക്കുകയോ ചെയ്തിരുന്നു. അതുകൊണ്ടുതന്നെ ഫോഴ്സ് ഇന്ത്യ മല്യയുടെ പക്കലുള്ള ഒരു പ്രധാനപ്പെട്ട സ്വത്താണ്.
വെസ്റ്റ്മിനിസ്റ്റർ മജിസ്റ്റ്രേറ്റ് കോടതിയിലാണ് ആ കേസുകളുടെ വാദം ഇപ്പോൾ നടക്കുന്നത്. മാർച്ചിൽ വിധി പ്രസ്താവിക്കുമെന്നു കരുതുന്നു.
മാർച്ച് 2016 മുതൽ യു .കെ യിലുള്ള, 61 വയസ്സുകാരനായ മല്യയുടെ തട്ടിപ്പുകേസിൽ ഒരു തീരുമാനത്തിലെത്താനാണ് ഇപ്പോൾ വിചാരണ നടക്കുന്നത്.
കഴിഞ്ഞ ഏപ്രിലിലാണ് മല്യയെ സ്കോട്ട്ലാന്റ് യാർഡ് പൊലീസ് രാജ്യത്തേക്ക് തിരിച്ചയയ്ക്കാനുള്ള ഉത്തരവിൽ അറസ്റ്റുചെയ്തത്. പിന്നീട് 65000 പൌണ്ടിന്റെ ജാമ്യത്തിൽ വിട്ടു.
ഈ കേസു കൂടാതെ, സിംഗപ്പൂർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഒരു എയർക്രാഫ്റ്റ് ലീസിംഗ് കമ്പനിയ്ക്ക് 90 മില്യൺ അമേരിക്കൻ ഡോളർ നൽകാൻ ലണ്ടൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
2014ൽ ബി ഓ സി ഏവിയേഷനിൽ നിന്ന് മല്യയുടെ കിംഗ് ഫിഷർ എയർലൈൻസ് വിമാനങ്ങൾ ലീസിന് എടുത്തതിന്റെ കേസും അതിൽ ഉൾപ്പെടുന്നുണ്ട്.
ബി ഓ സി ഏവിയേഷനും കിംഗ് ഫിഷറും തമ്മിലുണ്ടാക്കിയ ഒരു ലീസിംഗ് കരാറുമായി ബന്ധപ്പെട്ട കേസാണത്.
2002 ലെ, കള്ളപ്പണം വെളുപ്പിക്കുന്നതു തടയാനുള്ള ആക്റ്റ് അനുസരിച്ച്( Prevention of Money Laundering Act, 2002) എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ള 53 പേരിൽ ഒരാളാണ് മല്യയും. അവർ ഒളിവിലാണ് എന്നാണ് ആഭ്യന്തരമന്ത്രാലയം കഴിഞ്ഞ ജൂലൈയിൽ പറഞ്ഞത്.