ലണ്ടൻ
എഴുപത്തൊന്നാമത്(71) ബ്രിട്ടീഷ് അക്കാദമി ഫിലിം അവാർഡ്(BAFTA) ദാനച്ചടങ്ങ് ലണ്ടനിൽ നടന്നു.
മികച്ച ബ്രിട്ടീഷ് ചിത്രത്തിനുള്ള പുരസ്കാരം “ത്രീ ബിൽബോർഡ്സ് ഔട്ട്സൈഡ് എബ്ബിങ്ങ്, മിസ്സോറി”(Three Billboards Outside Ebbing, Missouri) കരസ്ഥമാക്കി. ജെന്നിഫർ ലോറൻസ് പുരസ്കാരം നൽകി.
മാർട്ടിൻ മക്ഡൊണ സംവിധാനം ചെയ്ത ചിത്രത്തിൽ ക്രൂരനും, റേസിസ്റ്റും ആയ പൊലീസ് ഓഫീസർ ആയി അഭിനയിച്ച സാം റോക്ക് വെൽ ഏറ്റവും നല്ല സഹനടനുള്ള അവാർഡും കരസ്ഥമാക്കി.
ലൈംഗിക ചൂഷണത്തിനെതിരെ പ്രാമുഖ്യം കല്പിച്ച ചടങ്ങിൽ വെച്ച് 49 കാരനായ നടൻ പറഞ്ഞു. “ഞാൻ ശക്തരും, ബുദ്ധിമതികളായ സ്ത്രീകൾക്കൊപ്പം നിൽക്കുന്നു”
ഒപ്പം അഭിനയിച്ച ഫ്രാൻസസ് മക്ഡോർമൻഡിനെ “ഒരു പ്രചോദനം” എന്നു വിശേഷിപ്പിക്കുകയും, തനിക്കു കിട്ടിയ പുരസ്ക്കാരം സുഹൃത്തായ അലൻ റിൿമാനു സമർപ്പിക്കുകയും ചെയ്തു.
“മികച്ച കഥാപാത്രങ്ങൾ മാത്രമേയുള്ളൂ, മികച്ച അഭിനേതാക്കൾ എന്നൊന്നില്ല” എന്നു പറഞ്ഞ് റോക് വെൽ, ചിത്രത്തിന്റെ നിർമ്മാതാവും, തിരക്കഥാകൃത്തുമായ മക് ഡൊണായെ പുകഴ്ത്തുകയും ചെയ്തു.
ഓസ്കാറിനു തുല്യമായിട്ടുള്ള പുരസ്കാരങ്ങളാണ് ഇത്.