സാമൂഹ്യപ്രവർത്തകനായ പുരുഷൻ ഏലൂർ തന്നെക്കുറിച്ച് മലയാളം ദിനപ്പത്രങ്ങളിൽ വന്ന വ്യാജവാർത്തയെക്കുറിച്ച് സാമൂഹ്യമാദ്ധ്യമങ്ങളിൽ പറഞ്ഞു. പെരിയാർ നദിയിലെ മലിനീകരണത്തിനെതിരെ പോരാടുന്ന പരിസ്ഥിതി പ്രവർത്തകനാണു പുരുഷൻ ഏലൂർ. വ്യാജവാർത്തയെത്തുടർന്ന് ആശങ്കാകുലരായ ബന്ധുക്കളും സുഹൃത്തുക്കളും, തന്നെ സന്ദർശിക്കാൻ വരുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
സി എം ആർ എൽ കമ്പനിക്കെതിരെ ഒരു വ്യാജരേഖയുണ്ടാക്കിയതിന് പുരുഷൻ ഏലൂർ അറസ്റ്റിലാണെന്നാണ് പത്രങ്ങളിൽ അച്ചടിച്ചു വന്നത്.
കേരള കൌമുദിയുടെ ഒന്നാം പേജിൽത്തന്നെ ഈ വാർത്ത നൽകിയിട്ടുണ്ട്.
പുരുഷൻ ഏലൂർ വീട്ടിൽത്തന്നെയുണ്ടെങ്കിലും, പത്രത്തിൽ പറഞ്ഞത് അദ്ദേഹം പറവൂർ സർക്കിൾ ഇൻസ്പെക്ടറും, അന്വേഷണ ഉദ്യോഗസ്ഥനുമായ ക്രിസ്പിൻ സാമിന്റെ മുന്നിൽ ഹാജരായി എന്നാണ്. ഹൈക്കോർട്ടിലെ ഒരു വിധി അനുസരിച്ചാണ് ഏലൂർ ഇങ്ങനെ ചെയ്തതെന്നും റിപ്പോർട്ടിൽ പറയുന്നു.
സി എം ആർ എൽ കമ്പനിയാണ് പെരിയാർ നദിയിലെ മലിനീകരണത്തിനു ഉത്തരവാദിയെന്ന് വ്യാജരേഖ കൊടുത്തിട്ടാണ് പുരുഷൻ ഏലൂർ അറസ്റ്റിലായതെന്ന് സംശയമില്ലാതെയാണ് തലക്കെട്ടിലും, വാർത്തയിലും കൊടുത്തിരിക്കുന്നത്.
ഈ സംഭവത്തിൽ കേരള ഹൈക്കോടതി ഏലൂരിന് ഫെബ്രുവരി 14 2018ന് മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. കേസിനെക്കുറിച്ച് അറിയാവുന്ന എല്ലാവർക്കും ഈ വാർത്ത ഞെട്ടലുണ്ടാക്കി. കേരള കൌമുദി കൂടാതെ, ഏറ്റവും കൂടുതൽ പ്രചാരമുള്ള മലയാളമനോരമയും ഈ വാർത്ത നൽകിയിട്ടുണ്ട്.
മാലിന്യമില്ലാത്ത പെരിയാറിനും, ശുദ്ധജലത്തിനും വേണ്ടി ഏലൂരും കൂടെയുള്ളവരും 25 വർഷത്തിലധികമായിട്ട് പൊരുതിക്കൊണ്ടിരിക്കുകയാണ്.