Sun. Dec 22nd, 2024

മുംബൈ

30-1446198553-shiv-sena-mps
മതകേന്ദ്രങ്ങളിലെ സന്ദർശനം രാഹുലിന്റെ മൃദു ഹിന്ദുത്വത്തിന്റെ തന്ത്രം; ശിവസേന

കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ, ഹിന്ദുക്കളുമായുള്ള സഹകരണം വർദ്ധിച്ചു വരുന്നതു മൂലം കർണ്ണാടകത്തിൽ, ബി ജെ പിയുടെ രാഷ്ട്രീയ അടിത്തറ ഇളകിയതായി ശിവസേന അവകാശപ്പെട്ടു.

ഗുജറാത്ത് തെരഞ്ഞെടുപ്പിലും സമാനമായ തന്ത്രമാണ് ഭാരതീയ ജനതാ പാർട്ടിക്കെതിരായി കോൺഗ്രസ് പിന്തുടർന്നത്.

തങ്ങളുടെ മുഖപത്രമായ സാമ്‌നയിൽ രാഹുൽ ഗാന്ധിയുടെ കർണ്ണാടകത്തിലെ ഹിന്ദുക്കളുടേയും, മുസ്ലീമുകളുടേയും മതകേന്ദ്രങ്ങൾ സന്ദർശിച്ചത് എടുത്തുകാട്ടുകയും കോൺഗ്രസിന്റെ ‘മൃദു ഹിന്ദുത്വ’ത്തിന്റെ തന്ത്രമായി അതിനെ വിശേഷിപ്പിക്കുകയും ചെയ്തു.

” കോൺഗ്രസ് ഹിന്ദുത്വവാദം സ്വീകരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്താൽ, ബി.ജെ.പി.ക്ക് എതിർവാദങ്ങളുമുണ്ടാവില്ല .” പാർട്ടി അഭിപ്രായപ്പെട്ടു

കർണ്ണാടകത്തിലെ,  ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി ബി. എസ്. യെദ്യൂരപ്പയുടെ “ക്ഷേത്ര സന്ദർശനത്തിനു മുൻപ് രാഹുൽ ഗാന്ധി  മാംസഭക്ഷണം   കഴിച്ചു’ എന്ന ആരോപണം ഉദ്ധരിച്ചുകൊണ്ട്, ബി.ജെ.പിയുടെയും കോൺഗ്രസ്സിന്റെയും പരസ്പരമുള്ള ചെളി വാരി എറിയലിനെ വിമർശിച്ചു.

നിയമസഭ തെരഞ്ഞെടുപ്പിൽ വിജയിക്കുന്നതിനായി പാർട്ടികൾ വിവിധ സമുദായങ്ങളുടെ മതവികാരങ്ങളെ വ്രണപ്പെടുത്തുന്നതിനെ അവർ വിമർശിച്ചു.

‘ഭക്ഷ്യരാഷ്ട്രീയത്തിൽ ‘ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനു പകരം പാർട്ടികൾ കൂടുതൽ പ്രധാനപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യണമെന്നും അവർ കൂട്ടിച്ചേർത്തു.

കർണ്ണാടകത്തിലെ മറാത്തി സംസാരിക്കുന്ന സമുദായം യെദ്യൂരപ്പയുടെ നേതൃത്വത്തിലുള്ള സംസ്ഥാനത്ത്  ആക്രമണത്തിനിരയാവുന്നതിനെ വിമർശിച്ചു.

ചില തെരഞ്ഞെടുപ്പു നേട്ടങ്ങൾക്കായി ബി ജെ പിയും കോൺഗ്രസും വളരെ താഴുന്നുവെന്നും ശിവസേന പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *