Thu. Dec 19th, 2024

ന്യൂഡൽഹി

Pnb_feb18
പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ്; അധികാരികൾക്ക് കമ്മീഷൻ കിട്ടിയിരുന്നെന്ന് സി ബി ഐ

പണത്തട്ടിപ്പുകേസിൽ അറസ്റ്റിലായ പഞ്ചാബ് നാഷണൽ ബാങ്കിലെ അധികാരികൾക്ക്, ജാമ്യച്ചീട്ട് അനുവദിക്കുന്നതിന് കൃത്യമായ കമ്മീഷൻ കിട്ടിയിരുന്നെന്ന് സി ബി ഐ ഞായറാഴ്ച വെളിപ്പെടുത്തി.

ജാമ്യച്ചീട്ടു നൽകുമ്പോൾ, വായ്പ ആയിട്ടു കൊടുക്കുന്നതിന്റെ തുക നോക്കിയിട്ട്, ഒരു തുക കമ്മീഷനായിട്ട് തീരുമാനിക്കുകയാണെന്ന്, അറസ്റ്റിലായ ബാങ്ക് അധികാരികൾ, ചോദ്യം ചെയ്യലിനിടെ പറഞ്ഞുവെന്ന് സി ബി ഐ പറഞ്ഞു. കമ്മീഷൻ ഇതിൽ ഉൾപ്പെട്ട എല്ലാ ജീവനക്കാരും പങ്കിട്ട് എടുത്തിരുന്നെന്നും സി ബി ഐ പറഞ്ഞു.

ഈ കേസിൽ കൂടുതൽ ജീവനക്കാരും പുറത്തുനിന്നുള്ളവരും ഉൾപ്പെട്ടിട്ടുണ്ടോയെന്നും അന്വേഷിച്ചുവരികയാണെന്ന് അന്വേഷണ ഏജൻസി പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *