Thu. Dec 19th, 2024

ആലപ്പുഴ

Kerala_Feb18
കെ എസ് യുക്കാരും ഡി വൈ എഫ് ഐ ക്കാരും തമ്മിൽ സംഘർഷം

കേരള സ്റ്റുഡന്റ്സ് യൂണിയനും (കെ എസ് യു) വും, ഡെമോക്രാറ്റിക് യൂത്ത് ഫെഡറേഷൻ ഓഫ് ഇന്ത്യ(ഡി വൈ എഫ് ഐ) യും തമ്മിൽ ആലപ്പുഴയിൽ സംഘർഷമുണ്ടായി. കെ എസ് യു, കോൺഗ്രസ് പാർട്ടിയുടെ വിദ്യാർത്ഥിസംഘടനയും, ഡി വൈ എഫ് ഐ, സി പി ഐ (എം) ന്റെ യുവജനസംഘടനയുമാണ്.

ഈ രണ്ടു സംഘങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലിൽ കുറേപ്പേർക്കു പരിക്കുപറ്റുകയും, കുറേ വാഹനങ്ങൾക്ക് കേടുപറ്റുകയും ചെയ്തു. രണ്ടു സംഘങ്ങളേയും പിരിച്ചുവിടാൻ പൊലീസ്  ലാത്തിച്ചാർജ്ജ് പ്രയോഗിച്ചു.

ഒരു റാലിയിൽ പങ്കെടുക്കുകയായിരുന്ന കെ എസ് യു ക്കാർ, സി പി ഐ (എം) ന്റെ കൊടിമരം നശിപ്പിക്കുകയുണ്ടായി. അതിനു ശേഷം ഡി വൈ എഫ് ഐക്കാർ സംഭവസ്ഥലത്തെത്തിയപ്പോൾ സംഘർഷമുണ്ടാവുകയായിരുന്നു.
 

 

 

Leave a Reply

Your email address will not be published. Required fields are marked *