കൊച്ചി, കേരള
കേരളത്തിലെ സ്വകാര്യ ബസ് ഉടമകളുടെ കോർഡിനേഷൻ കമ്മറ്റി, ഞായറാഴ്ച ഗതാഗതമന്ത്രി എ. കെ ശശീന്രനെ കാണാനൊരുങ്ങുന്നു. അവർ തീരുമാനിച്ച ബസ് സമരം മൂന്നാം ദിവസം ആയി.
ബസ് യാത്രാക്കൂലിയിൽ കൂടുതലായി സർക്കാർ പ്രഖ്യാപിച്ച തുക ബസ് ഓടിക്കാനുള്ള ചെലവു നോക്കുമ്പോൾ, പരിമിതമാണ് എന്നു പറഞ്ഞാണ് ബസ് ഉടമകൾ അനിശ്ചിതകാലത്തേക്ക് സമരം തുടങ്ങിയത്.
ബുധനാഴ്ച, കേരള മന്ത്രിസഭ, മിനിമം യാത്രാക്കൂലി 7രൂപയിൽ നിന്ന് 8 രൂപ ആക്കി വർദ്ധിപ്പിച്ചിരുന്നു. മാർച്ച് ഒന്നിനാണ് ഇത് നിലവിൽ വരുക.
വിദ്യാർത്ഥികൾക്കുള്ള യാത്രാ ഇളവുകളിൽ അനുയോജ്യമായ മാറ്റത്തിനും പാനൽ അനുവദിച്ചിരുന്നു.
പക്ഷെ, ബസ് യാത്രാക്കൂലി 10 രൂപയാക്കി ഉയർത്തണമെന്നും വിദ്യാർത്ഥികളുടെ യാത്രാക്കൂലി 50% ശതമാനം വർദ്ധിപ്പിക്കണമെന്നുമാണ് ബസ് ഉടമകളുടെ ആവശ്യം.