Sun. Jan 19th, 2025

ബസ്താർ, ചത്തീസ്‌ഗഢ്

bastar_woman17
അന്ത്യകർമ്മങ്ങൾക്കു പണമില്ല; അമ്മ മകന്റെ മൃതദേഹം മെഡിക്കൽ കോളേജിനു കൊടുത്തു

സ്വന്തം ഗ്രാമത്തിലേക്കു കൊണ്ടുപോവാനോ, അന്ത്യകർമ്മങ്ങൾ ചെയ്യാനോ പണമില്ലാത്തതിനാൽ, ചത്തീസ്‌ഗഢിലെ ബസ്താറിലെ ഒരു സ്ത്രീ, തന്റെ മകന്റെ മൃതദേഹം ജഗ്‌ദാൽപ്പൂർ മെഡിക്കൽ കോളേജിനു വിട്ടുകൊടുത്തു.

ഒരാളുപോലും സഹായത്തിനു വന്നില്ലെന്ന് മരിച്ചയാളുടെ സഹോദരഭാര്യ പറഞ്ഞു.

“ഞങ്ങൾ വളരെ ദരിദ്രരാണ്. മൃതദേഹം കൊണ്ടുപോയിട്ട് ഒന്നും ചെയ്യാൻ കഴിയില്ല. അതുകൊണ്ട് മൃതദേഹം വിട്ടുകൊടുക്കാൻ ആശുപത്രിയിലെ ഒരാൾ നിർദ്ദേശിച്ചു.” അവർ മാദ്ധ്യമങ്ങളോടു പറഞ്ഞു.

ആ കുടുംബം വളരെ പാവപ്പെട്ടവരാണെന്നും, വേണമെങ്കിൽ മൃതദേഹം മെഡിക്കൽ കോളേജിനു വിട്ടുകൊടുക്കാമെന്ന് അവരോട് താൻ പറഞ്ഞുവെന്നും മെഡിക്കൽ കോളേജ് മോർച്ചറിയിലെ ഇൻ ചാർജ് ആയ മംഗൾ സിംഗ് പറഞ്ഞു.

വാർത്തകൾ പ്രകാരം മരിച്ചയാളെ(ബാമൻ), തിരിച്ചറിഞ്ഞിട്ടില്ലാത്ത ഒരു വാഹനം ഇടിച്ചിടുകയായിരുന്നു.
പെട്ടെന്നുതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
അയാൾ ഫെബ്രുവരി 13 നു മരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *