Thu. Dec 19th, 2024

വാഷിംഗ്‌ടൺ ഡി സി

അഫ്ഘാനിസ്താൻ അതിർത്തിയിൽ ഒരു മതിൽ പണിയാൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സഹായം ഉണ്ടാവുമെന്ന് പാക്കിസ്താൻ കരുതുന്നു.

“അത് അവർക്ക് വലിയ നഷ്ടം വരുത്തില്ല. യുദ്ധമാണ് അവർക്ക് നഷ്ടം വരുത്തിക്കൊണ്ടിരിക്കുന്നത്” പാക്കിസ്താന്റെ വിദേശകാര്യമന്ത്രി ഖ്വാജാ മുഹമ്മദ് ആസിഫ് പറഞ്ഞുവെന്ന് മാദ്ധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. പണത്തിന്റെ കുറവുകാരണം മതിലിന്റെ ഒരു ഭാഗം മാത്രമാണ് പണി തീർന്നിട്ടുള്ളത്.

അടുത്തവർഷം അത് മുഴുവനാക്കാൻ കഴിയുമെന്നു പ്രതീക്ഷിക്കുന്നതായി ആസിഫ് പറഞ്ഞു.

എല്ലാവർക്കും ഉപയോഗിക്കാൻ കഴിയുന്നതാണെന്ന് പാക്കിസ്താന്റേയും അഫ്ഘാനിസ്താന്റേയും,2300 കിലോമീറ്ററൂള്ള(1400മൈലുകൾ), അതിർത്തിയെക്കുറിച്ച് വിദേശകാര്യമന്ത്രി പറഞ്ഞു. ഭീകരവാദം, മയക്കുമരുന്നുകടത്തൽ, തീവ്രവാദം എന്നിവയുടെ തോത് ഉയർത്തിക്കൊണ്ട്, 70000 ആളുകൾ ദിവസവും അതിർത്തി കടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

“ഞങ്ങളുടെ ഭാഗത്തുനിന്ന് അങ്ങോട്ടോ അവരുടെ ഭാഗത്തുനിന്ന് ഇങ്ങോട്ടോ ഉള്ള സ്വതന്ത്രമായ യാത്ര, അവിശ്വാസത്തിനും, അവരുടെ നാട്ടിലോ ഞങ്ങളുടെ നാട്ടിലോ ഭീകരവാദപ്രവർത്തനങ്ങൾക്കും വഴി തെളിക്കും. മതിൽ പണിയുക എന്നത് ഞങ്ങളുടെ രണ്ടുപേരുടേയും ആവശ്യമാണ്” ആസിഫ് പറഞ്ഞു.

2 മില്ല്യനിലധികം വരുന്ന അഫ്‌ഗാൻ അഭയാർത്ഥികളെ സ്വദേശത്തേക്ക് തിരിച്ചയയ്ക്കാൻ അമേരിക്ക സഹായിക്കണമെന്നും ആസിഫ് അഭ്യർത്ഥിച്ചു.

ഇക്കഴിഞ്ഞ ജനുവരിയിൽ, ട്രം‌പ്, പാക്കിസ്താനെ വ്രണപ്പെടുത്തുന്ന തരത്തിൽ അഭിപ്രായം പറയുകയും, ബില്ല്യനുകൾ കിട്ടിയിട്ടും, കള്ളം പറയുകയും, ചതിക്കുകയും ചെയ്യുകയാണെന്ന് ആരോപിക്കുകയും ചെയ്തിരുന്നു.

“കഴിഞ്ഞ 15 വർഷമായിട്ട് അമേരിക്ക, 33 ബില്ല്യണിലധികം ഡോളർ സഹായം പാക്കിസ്താന് ചെയ്തിട്ടും, അവർ വെറും കള്ളവും ചതിയും മാത്രം തിരിച്ചുതരുകയും ഞങ്ങളുടെ നേതാക്കൾ വിഡ്ഡികളാണെന്ന് കരുതുകയും, ചെയ്യുന്നു.” ട്രംപ് ട്വിറ്ററിൽ പറഞ്ഞു.

അതിനുശേഷം, തീവ്രവാദത്തിനെതിരെ ഉചിതമായ നടപടികൾ കൈക്കൊള്ളാത്തതിനാൽ, പാക്കിസ്താനുള്ള സൈനികസഹായം നിർത്തലാക്കുന്നതായും അമേരിക്ക പ്രസ്താവിച്ചു.

 

 

Leave a Reply

Your email address will not be published. Required fields are marked *