Sun. Jan 19th, 2025

നെയ്‌റോബി, ആഫ്രിക്ക

Somali policemen stand near the scene of a car bomb explosion at a local government headquarters that killed five people in Somalia's capital Mogadishu
അൽ ഷബാബ് തീവ്രവാദികൾ കെനിയയിൽ 3 അദ്ധ്യാപകരെ കൊലപ്പെടുത്തിREUTERS/Ismail Taxta

സൊമാലി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന അൽ ഷബാബ് എന്ന തീവ്രവാദി സംഘം വടക്കുകിഴക്കൻ കെനിയയിലെ ഒരു പ്രൈമറി സ്കൂൾ ആക്രമിച്ച് മൂന്ന് അദ്ധ്യാപകരെ കൊലപ്പെടുത്തി.

“അവരുടെ ലക്ഷ്യം എന്താണെന്ന് ഞങ്ങൾക്ക് അറിയില്ല. പക്ഷെ അവർ പുലർച്ചെ സ്കൂൾ ആക്രമിക്കുകയും മൂന്നുപേരെ കൊലപ്പെടുത്തുകയും, മറ്റു ചിലരെ മുറിവേൽപ്പിക്കുകയും ചെയ്തു. അവർക്ക് വെടിയുണ്ട ഏറ്റിട്ടുള്ള മുറിവുകളുണ്ട്.” ആ സ്ഥലത്തെ മുതിർന്ന പോലീസുദ്യോഗസ്ഥൻ പറഞ്ഞതായി മാദ്ധ്യമപ്രവർത്തകർ റിപ്പോർട്ടു ചെയ്തു.

ആഫ്രിക്കയിൽ പ്രവർത്തിക്കുന്ന അൽഖ്വയ്‌ദയുമായി ബന്ധമുള്ള തീവ്രവാദിസംഘം, കെനിയ – സൊമാലി അതിർത്തി കടന്ന്, വാജിർ കൌണ്ടിയിലെ ക്വാർസ സ്കൂളിൽ പ്രവേശിക്കുകയാണുണ്ടായത്.

“ആ ആക്രമണത്തിൽ ഒരു ബോംബ് പൊട്ടി ഞങ്ങളുടെ വാഹനത്തിനും കേടുപാടുകൾ സംഭവിച്ചെങ്കിലും ഉദ്യോഗസ്ഥരെല്ലാം സുരക്ഷിതരാണ്”
വാജിർ കൌണ്ടി പൊലീസ് കമാൻഡർ മൊഹമ്മദ് ഷെയ്ഖ് പറഞ്ഞതായി പ്രാദേശികമാദ്ധ്യമം റിപ്പോർട്ടു ചെയ്തു.

 

Leave a Reply

Your email address will not be published. Required fields are marked *