ഹൈദരാബാദ്, തെലുങ്കാന

കഞ്ചാവ് കടത്താൻ ശ്രമിച്ച സംഘത്തിലെ 11 പേർ പൊലീസ് പിടിയിലായി.
കഞ്ചൻ ബാഗ് പൊലീസും, ടാസ്ക് ഫോഴ്സും സംയുക്തമായി നടത്തിയ വേട്ടയിൽ 175 കിലോ കഞ്ചാവ് പിടിച്ചെടുത്തു. കഞ്ചാവുകടത്തുകാരിൽ നിന്നും ലോഗൻ, സ്കോഡ എന്നീ വിലപിടിപ്പുള്ള വാഹനങ്ങളും പിടിച്ചെടുത്തു.
മുമ്പ് ജനുവരിയിലും, ഡയറൿട്രേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസിലെ ഒരു സംഘം, വിശാഖപട്ടണം ജില്ലയിലെ കാസിം കോട്ട വില്ലേജിൽ പരിശോധന നടത്തി 387 കിലോ കഞ്ചാവ് പിടിച്ചെടുത്തിരുന്നു.