Sun. Dec 22nd, 2024

പ്രമേഹം അമിതവണ്ണവുമായി ബന്ധപ്പെടുത്തുന്ന ചിന്താഗതി സർവസാധാരണമാണ്.

പാശ്ചാത്യ രാജ്യങ്ങളിലെ പ്രമേഹരോഗികൾ അമിതവണ്ണക്കാർ ആണ്, എന്നാൽ ഇന്ത്യയിൽ അങ്ങനെയല്ല എന്ന് സയന്സ് കമ്മ്യൂണിക്കേഷന് ലാബ് സ്ലേറ്റിന്റെ പങ്കാളിത്തത്തോടെ നിർമ്മിച്ച് പ്രസിദ്ധീകരിച്ച ‘ദ ന്യൂ ഫോം ഓഫ് ഡയബെറ്റിസ്’ എന്ന ചെറു ഡോക്യുമെന്ററി ചൂണ്ടിക്കാട്ടുന്നു.

ഇതിൽ 80 ശതമാനവും ഇപ്പോൾ വികസ്വര രാജ്യങ്ങളിൽ സംഭവിച്ചുകൊണ്ടിരിക്കുന്നു. എന്നാൽ, പ്രമേഹരോഗികൾ അമിതവണ്ണക്കാരായിരിക്കും എന്ന ചട്ടക്കൂടിൽ ഇവർ ഉൾപ്പെടുന്നില്ല.

“അമേരിക്കയിൽ പൊണ്ണത്തടിയും ടൈപ്പ് 2 പ്രമേഹവും മിക്ക രോഗികളിലും ഒരുമിച്ചു കാണുന്ന അവസ്ഥാവിശേഷമാണ്. പക്ഷേ ഇൻഡ്യയിൽ പ്രമേഹത്തിന്റെ മുഖം തികച്ചും വിപരീതമാണ്! ഈ കാര്യങ്ങൾ പഠിക്കുന്ന ശാസ്ത്രജ്ഞർക്ക് ഇത് വലിയ ഒരു ദുരൂഹത ഉളവാക്കുന്ന സംഗതിയാണെന്ന് ഡോക്യുമെന്ററിയിൽ സൂചിപ്പിക്കുന്നു.

ലണ്ടനിലെ യൂണിവേഴ്സിറ്റി കോളേജിലെ ഇന്ത്യൻ ശാസ്ത്രജ്ഞനായ സി.എസ്. യാഗ്നിക്കും, അദ്ദേഹത്തിന്റെ സഹപ്രവർത്തകൻ ജോൺ യൂഡ്കിനും ഇതിനെക്കുറിച്ച് വിശദമായ ഒരു പഠനം നടത്തി.

യാഗ്നിക് പറയുന്നു, “ഇൻഡ്യക്കാർ മെലിഞ്ഞവരും വണ്ണമുള്ളവരുമാണ്.”

വെറും ഭാരം, ബോഡി മാസ് ഇൻഡക്സ് അല്ലെങ്കിൽ ബി എം ഐയും മാത്രമല്ല, ശരീര ഘടനയും ശ്രദ്ധിക്കേണ്ടത് പ്രധാനപ്പെട്ട കാര്യമാണെന്ന് സന്ദേശം documentary നൽകുന്നു.

Leave a Reply

Your email address will not be published. Required fields are marked *