ഫ്രാൻസിലെ സ്കൂളുകൾ അടുത്ത സെപ്തംബർ മുതൽ മൊബൈലുകളുടെ ഉപയോഗം നിരോധിക്കും. വിദ്യാർത്ഥികൾ ഇടവേളകളിൽ ഇപ്പോൾ കളിക്കാറില്ലെന്നും, ഇത് പൊതുജനാരോഗ്യം കണക്കിലെടുത്തു ചെയ്യുന്നതാണെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.
നിലവിൽ, ഫ്രഞ്ച് വിദ്യാർത്ഥികൾക്ക് ബ്രേക്ക് ടൈം, ഉച്ചഭക്ഷണ സമയം എന്നീ അവസരങ്ങളിൽ സെൽഫോൺ ഉപയോഗിക്കാം. എന്നാൽ സെപ്തംബറിൽ സ്കൂൾ സമയം തുടങ്ങുന്നതിനു മുൻപ് അധ്യാപകർക്ക് അവരുടെ ഫോണുകൾ കൈമാറേണ്ടിവരും. .
മൊബൈൽ ഫോണുകൾ കുട്ടികളുടെ ഏകാഗ്രത കുറയ്ക്കാമെന്ന് അധ്യാപകർ അഭിപ്രായപ്പെടുന്നു, കൂടാതെ ക്ലാസ് മണിക്കൂറുകൾക്കിടയിൽ ഫോൺ ഉപയോഗിക്കുന്നത് പഠനത്തെയും ബാധിക്കും. ഇത്തരം പെരുമാറ്റം അധ്യാപകരെയും വിദ്യാർത്ഥികളെയും അവരുടെ ജോലിയിൽ നിന്ന് വ്യതിചലിപ്പിക്കുന്നുവെന്നു അധ്യാപകർ പരാതിപ്പെടുന്നു.
ഫ്രാൻസിൽ കോളേജുകൾ എന്നു വിളിക്കുന്ന സ്ഥാപനങ്ങളിൽ 11 മുതൽ 15 വരെ പ്രായമുള്ള വിദ്യാർത്ഥികലക്കും പ്രൈമറി സ്കൂൾ കുട്ടികൾക്കുമാണ് ഈ നിരോധനം ബാധിക്കുന്നതു. അടിയന്തര സാഹചര്യത്തിൽ മൊബൈൽ ഫോണുകളുടെ പ്രാധാന്യം മനസ്സിലാക്കിയാൽ അത് ലോക്കലുകളിൽ സൂക്ഷിക്കാമെന്നു ഫ്രഞ്ച് മന്ത്രി പറഞ്ഞു. 2010 മുതൽ ഫ്രാൻസിലെ പ്രാഥമിക സ്കൂളുകളിലും മിഡിൽ സ്കൂളുകളിലും മൊബൈൽ ഫോണുകൾ നിരോധിച്ചിട്ടുണ്ടെങ്കിലും ഇത് കർശനമായി അനുസരിക്കാറില്ല.
സ്കൂൾ പരിതസ്ഥിതിയിൽ നല്ല മാറ്റങ്ങൾ കൊണ്ടുവരുന്നതാണ് ഈ നിയമത്തിന്റെ ലക്‌ഷ്യം. പഠനത്തിനും ശാരീരിക പ്രവർത്തനങ്ങൾക്കുമായി കൂടുതൽ ശ്രദ്ധ പതിപ്പിക്കേണ്ടതുണ്ട്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ അദ്ധേഹത്തിന്റെ തിരഞ്ഞെടുപ്പ് സമയത്തു മുന്പോട്ടു വെച്ച വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു ഇത്.
മൊബൈൽ ഫോണുകൾ നിരോധിച്ച സ്കൂളുകൾക്ക് വിദ്യാർഥികളുടെ ടെസ്റ്റ് സ്കോർ 6.4 ശതമാനമോ അതിലധികമോ വർധിക്കുമെന്നു ലണ്ടൻ സ്കൂൾ ഓഫ് എക്കണോമിക്സിലെ ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്.. താഴ്ന്ന വരുമാനവും കുറവ് നേട്ടവും കൈവരിച്ച കുട്ടികൾക്കായിരിക്കും ഈ നീക്കം ഏറ്റവും ഗുണം ചെയ്യുക.
എന്നിരുന്നാലും വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും ഈ വിഷയത്തിൽ ഭിന്നാഭിപ്രായമാണ്. ഫ്രാൻസിൽ 12 മുതൽ 17 വയസ്സ് പ്രായമുള്ള 92 ശതമാനം കുട്ടികൾക്കും മൊബൈൽ ഫോൺ സ്വന്തമാക്കിയിട്ടുണ്ട്.
അപകടകരമായ വസ്തുക്കൾ അല്ലാത്തതിനാൽ മൊബൈൽ ഫോണുകൾ കണ്ടുകെട്ടുന്നതിനുള്ള ബുദ്ധിമുട്ടുകൾ ഫ്രെഞ്ച് ടീച്ചിംഗ് യൂണിയൻ ഡെപ്യൂട്ടി നേതാവ് വലേരി സിപാഹ്മലൈനി ചൂണ്ടിക്കാണിക്കുന്നു. അതിനാൽ തന്നെ ഈ നിയമം നടപ്പാക്കാൻ വളരെ പ്രയാസകരമെന്നും അഭിപ്രായപ്പെട്ടു. മൊബൈൽ ഫോൺ ബന്ധപ്പെട്ടാണ് 40 ശതമാനം ശിക്ഷാനടപടികളും സ്കൂളുകളിൽ നടക്കുന്നതെന്നു സർവ്വേ കാണിക്കുന്നു.
നിരോധനം നടപ്പാക്കാനുള്ള മാർഗങ്ങളെക്കുറിച്ചു പടിക്കുകയാണെന്നു വിദ്യാഭ്യാസ മന്ത്രി ശ്രീ ബ്ലാങ്കർ പറഞ്ഞു.
വിദ്യാർത്ഥികൾക്കും മാതാപിതാക്കൾക്കും ഇടയിൽ ആശയവിനിമയത്തിനുള്ള അവശ്യ ഉപകരണമായതിനാൽ മുൻവിദ്യാഭ്യാസ മന്ത്രിമാർ നിരോധത്തിനെതിരായിരുന്നു. ഫ്രാൻസിലെ ഏറ്റവും വലിയ മാതാപിതാക്കളുടെ സംഘടനകളിൽ ഒന്നായ പൈപ്പ്, ഈ നിയമത്തിൽ ആശങ്ക പ്രകടിപ്പിക്കുന്നു. സ്കൂൾ സമയത്തു 500 ലധികം സെൽഫോണുകൾ ശേഖരിക്കാനും അവസാനം അത് തിരികെ നൽകാനും ബുദ്ധിമുട്ടായിരിക്കും.
എന്നിരുന്നാലും, ഫ്രഞ്ച് സ്കൂളുകളിൽ കൌമാരപ്രായക്കാരുടെ ഇടയിൽ ഒരു ഗുരുതരമായ പ്രശ്നമായ സൈബർ ബുള്ളിയിങ് കുറക്കുന്നതിന് സഹായകരമായ നിയമം കൂടിയാകും ഇതെന്ന് വിദ്യാഭാസ മന്ത്രി അഭിപ്രായപ്പെട്ടു.
അനേകം രാജ്യങ്ങളിൽ സ്കൂളുകളിൽ മൊബൈൽ ഫോണുകൾ നിരോധിച്ചിട്ടുണ്ട്. കൗമാരക്കാരായ സെൽ ഫോൺ ഉപയോക്താക്കൾ വളരെ കൂടുതലുള്ള നഗരപ്രദേശങ്ങളിൽ കർശനമായ നോ- മൊബൈൽ ഫോൺ നയം പിന്തുടരുന്നു. യുണൈറ്റഡ് കിംഗ്ഡത്തിൽ, മൊബൈൽ ഫോണുകളുടെ ഉപയോഗം ബാധിക്കുന്ന നിയമങ്ങൾ തീരുമാനിക്കാൻ സ്കൂളുകൾക്ക് സ്വയംഭേദമുണ്ട്. 2012 ൽ മൊബൈൽ ഫോണുകൾ 98 ശതമാനം സ്കൂളുകളും അവിടെ നിരോധിച്ചിട്ടുണ്ട്.