പഞ്ചാബിലെ ലുധിയാനയിൽ തദ്ദേശീയ തിരഞ്ഞെടുപ്പിനു മുന്നോടിയായി ശിരോമണി അകാലിദൾ (എസ്എഡി) പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ ആരോപിച്ചു ആറു പാർട്ടി നേതാക്കന്മാരെ പിരിച്ചു വിട്ടു.
പാർട്ടി നേതാക്കളായ ഹർപ്രീത് സിംഗ് ബേദി, വീരൻ ബേദി, ഗുർദീപ് സിംഗ് ലീൽ, ഗുർപാൽ സിംഗ് കോഹ്ലി, സോഹൻ സിംഗ് ഗോഗാ, കുൽവീന്ദർ കൗർ ഗോഗ എന്നിവരെ പാർട്ടിയുടെ വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിന്റെപേരിൽ പുറത്താക്കിയെന്നു എ.ഡി. നേതാവ് മഹേന്ദന്ദീർ സിംഗ് ഗ്രേവാൾ പറഞ്ഞു.
72 വാർഡിൽ നിന്നും മത്സരിക്കുന്ന ഹാർപ്രീത് സിംഗ് ബേദി, ബിജെപി യുടെ സ്ഥാനാർഥിക്കെതിരെ 73 ഇൽ നിന്നും തന്റെ ഭാര്യയെ മത്സരിപ്പിക്കുന്നു എന്നതായിരുന്നു ആരോപണം.
ഇപ്പോൾ 72 വാർഡിൽ നിന്നും മത്സരിക്കുന്ന രവീന്ദർ കൗശിക്കിനെ പാർട്ടി പിന്തുണനക്കുമെന്നു ഗ്രെവാൾ കൂട്ടിച്ചേർത്തു.