Sun. Dec 22nd, 2024

ന്യൂഡൽഹി

currency_feb16
24 ലക്ഷത്തിന്റെ വിദേശനോട്ടുകളുമായി ഒരാൾ പിടിയിൽ

 

ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ച് ഒരു യാത്രക്കാരനിൽ നിന്ന് 24, 89, 375 രൂപയ്ക്കു തുല്യമായ വിദേശനോട്ടുകൾ കസ്റ്റംസ് ഡിപ്പാർട്ട്മെന്റ് വ്യാഴാഴ്ച പിടിച്ചെടുത്തു.

വിവരം കിട്ടിയതിനെത്തുടർന്ന് യാത്രക്കാരനെ പിടികൂടുകയായിരുന്നുവെന്ന് കസ്റ്റംസ് അഡീഷണൽ കമ്മീഷണർ ഡോ. അമൻ ദീപ് സിംഗ് പറഞ്ഞു.

1962 ലെ കസ്റ്റംസ് ആക്റ്റിലെ 110 ആം വകുപ്പുപ്രകാരമാണ് നോട്ടുകൾ പിടിച്ചെടുത്തിരിക്കുന്നത്. 104 ആം വകുപ്പു പ്രകാരമാണ് അയാളെ അറസ്റ്റുചെയ്തത്.

കൂടുതൽ അന്വേഷണം നടക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *