ബെവർലി ഹിൽസ്, ലോസ് ആഞ്ചലെസ്, കാലിഫോർണിയയിൽ നടന്ന 2018 ഓസ്കാർസ് സയന്റിഫിക് ആന്റ് ടെക്നിക്കൽ അവാർഡ്സിലെ സയന്റിഫിക് ആന്റ് എൻജിനിയറിങ്ങ് അക്കാദമി അവാർഡ് പൂനെക്കാരനായ വികാസ് സതായെയ്ക്ക് ലഭിച്ചു.
ന്യൂസിലാന്റിലെ ക്വീൻസ്ടൌണിലുള്ള ഷോടൗവർ ക്യാമറ സിസ്റ്റംസ് എന്ന സ്ഥാപനത്തിൽ ജോലി ചെയ്തുകൊണ്ടിരുന്നപ്പോൾ വികസിപ്പിച്ച ‘ഷോട്ടോവർ കെ 1 കാമറ സിസ്റ്റം’ ആണ് സതായെയും ടീമിനെയും അവാർഡിനർഹരാക്കിയത്. ഡിസൈനിങ്ങ് എൻജിനിയറിങ്ങ് കൺസെപ്ച്വലൈസേഷൻ, പ്രാവർത്തികമാക്കൽ എന്നിവയിലേക്കുള്ള സംഭവാനകൾ പരിഗണിച്ചാണ് അവാർഡ്.
ഷോട്ടോവർ കെ 1 ക്യാമറ സിസ്റ്റം ഏരിയൽ ഷൂട്ടിംഗിൽ ഉപയോഗിക്കുന്ന ഒരു ക്യാമറ മൌണ്ട് ആണ്. ക്യാമറ മൗണ്ട് ക്യാമറയും ലെൻസും വഹിക്കുന്ന ഒരു ഹെലികോപ്ടറിന്റെ അടിയിൽ ഘടിപ്പിക്കുന്നു.
ക്യാമറ മൌണ്ടിന്റെ പ്രാഥമിക ഉദ്ദേശം ക്യാമറയിൽ എത്തുന്ന വൈബ്രേഷൻ ഇല്ലാതാക്കുന്നതും, അങ്ങനെ സ്ഥിര ദൃശ്യം ഉറപ്പുവരുത്തുക എന്നതുമാണ്.
നേരെ താഴേയ്ക്ക് നോക്കി ഷോട്ടുകൾ ഫ്രെയിം ചെയ്യാനുള്ള മെച്ചപ്പെട്ട കഴിവുള്ള ഈ ആധുനിക സിക്സ് ആക്സിസ് സ്റ്റെബിലൈസ്ഡ് ഏരിയൽ ക്യാമറ മൌണ്ട് , കൂടുതൽ സർഗാത്മക സ്വാതന്ത്ര്യവും, വ്യക്തതയുള്ള ഇളക്കം തട്ടാത്ത ഫോട്ടോകളും വീഡിയോകളും സാധ്യമാക്കുന്നു.
ക്യാമറ സംവിധാനം വികസിപ്പിച്ച ടീമിൽ നാല് അംഗങ്ങളാണുള്ളത് സതായെ, ജോൺ കോയിൽ, ബ്രാഡ് ഹർൺഡൽ, ഷെയിൻ ബക്കം എന്ന ഇലക്ട്രിക്കൽ ആൻഡ് സോഫ്റ്റ്വെയർ എഞ്ചിനീയർ എന്നിവരാണവർ.
ചലന ചിത്രങ്ങളുടെ പരിണാമത്തിന് അനുകൂലമായ രീതിയിൽ വിപുലമായ ഒരു സിസ്റ്റം വികസിപ്പിക്കാൻ ഈ ടെക്നോളജിസ്റ്റുകൾ ഒത്തുചേരുകയായിരുന്നു.
ചലച്ചിത്ര രംഗത്തെ വ്യവസായത്തിന്റെ പുരോഗതിയെ സ്വാധീനിക്കുന്ന ശാസ്ത്രീയ നേട്ടങ്ങൾക്കാണ് സയന്റിഫിക് ആന്റ് എൻജിനിയറിങ്ങ് അവാർഡ് നൽകുന്നത്.