കേപ് ടൌൺ, സൌത്ത് ആഫ്രിക്ക

പ്രസിഡന്റ് ജേക്കബ് സുമയുമായുള്ള ബന്ധം, രാഷ്ട്രീയ കാര്യങ്ങളിൽ സ്വാധീനം ചെലുത്താനായി ഉപയോഗിച്ചു എന്നാരോപിച്ചുകൊണ്ട് പ്രമുഖ ബിസിനസ്സുകാരുടെ കുടുംബത്തിൽ സൌത്താഫ്രിക്കൻ പൊലീസ് റെയ്ഡ് നടത്തി.
പത്രക്കാരുടെ റിപ്പോർട്ടുപ്രകാരം, ജോഹനാസ്ബർഗ്ഗിലെ സാക്സൻ ഡേലിലെ അവരുടെ വീട്ടിൽ ബുധനാഴ്ചയാണ് പൊലീസ് എത്തിയത്. ആ സ്ഥലത്തെ ഒരു കുറ്റകൃത്യം നടന്ന സ്ഥലമായിട്ട് പൊലീസ് വിശേഷിപ്പിച്ചു.
ഈ കുടുംബത്തിലെ, ഇന്ത്യൻ വംശജരായ മൂന്നുപേർ അറസ്റ്റിലായിട്ടുണ്ടെന്ന് സ്ഥലത്തെ ഒരു പത്രം റിപ്പോർട്ടു ചെയ്തു.
എസ്റ്റിന ഡയറി ഫാം പദ്ധതിയുമായി ബന്ധപ്പെട്ട് അഞ്ചോ ഏഴോ ആൾക്കാർ കൂടെ അറസ്റ്റിലാവുമെന്ന് സൂചനയുണ്ട്.
ഗുപ്തയുടെ കമ്പനിയായ എസ്റ്റിനയുമായിച്ചേർന്ന് ഈ പദ്ധതി പ്രകാരം വ്രെദെയിൽ ഒരു ഡയറി ഫാം തുടങ്ങിയിട്ടുണ്ട്. ഈ പദ്ധതി ടെൻഡർ വിളിക്കാതെ തന്നെ സർക്കാർ ഏറ്റെടുത്തു.
സെർച്ച് വാറന്റ് കാണാനിരിക്കുന്നതേയുള്ളൂ എന്നു പറഞ്ഞ് ഗുപ്ത കുടുംബത്തിന്റെ അഭിഭാഷകൻ ഇങ്ങനെയൊരു റെയ്ഡ് നടന്ന കാര്യം നിഷേധിച്ചു.
പ്രസിഡന്റ് സുമ, രാജിവയ്ക്കണമെന്ന ആവശ്യം നിരാകരിച്ചതിനാൽ, സൌത്ത് ആഫ്രിക്കൻ പാർലിമെന്റിൽ വ്യാഴാഴ്ച ഒരു അവിശ്വാസ വോട്ടെടുപ്പ് നടക്കും.
ജേക്കബ് സുമയെ അധികാരത്തിൽ നിന്നു നീക്കം ചെയ്യാൻ വേണ്ടി, നാളെ പാർലിമെന്റിൽ അവിശ്വാസവോട്ടെടുപ്പുമായി മുന്നോട്ടു പോകാൻ ചീഫ് വിപ്പിനോട് പറഞ്ഞിട്ടുണ്ടെന്ന് രാജ്യം ഭരിക്കുന്ന ആഫ്രിക്കൻ നാഷനൽ കോൺഗ്രസ്സിന്റെ ട്രഷറർ ജനറലായ പോൾ പറഞ്ഞു.
ഉപരാഷ്ട്രപതിയായ സിറിൽ രാമഫോസ, ജേക്ക്ബ് സുമയ്ക്കു പകരം രാഷ്ട്രപതിയാവുമെന്നു കരുതുന്നു.
തന്നെ പുറത്താക്കാനുള്ള നടപടി ആണെന്ന് പെട്ടെന്നു നടത്തിയ ഒരു ടി വി ലൈവ് അഭിമുഖത്തിൽ സുമ പറഞ്ഞു.
ആരും കാരണം പറയുന്നില്ലെന്നും, ഞാനെന്തു ചെയ്തുവെന്ന് ആരും പറയുന്നില്ലെന്നും സുമ പറഞ്ഞു.
1990 ൽ നടന്ന ഒരു കേസ് സംബന്ധിച്ച് 780 അഴിമതി ആരോപണങ്ങൾ നേരിടുന്ന, സുമയോട് ചൊവ്വാഴ്ചയാണ് രാജിവയ്ക്കാനാവശ്യപ്പെട്ടത്.