Sun. Jan 19th, 2025

ഫ്ലോറിഡ, അമേരിക്ക

Florida15
ഫ്ലോറിഡയിലെ സ്കൂളിൽ വെടിവെപ്പ്; 17 പേർ കൊല്ലപ്പെട്ടു

ഫ്ലോറിഡയിലെ പാർക്ക് ലാൻഡിലെ ഒരു സ്കൂളിലുണ്ടായ വെടിവെപ്പിൽ 17 ആളുകൾ കൊല്ലപ്പെട്ടു.

17 പേരുടെ ജീവൻ നഷ്ടപ്പെട്ടതിൽ ദുഃഖമുണ്ടെന്ന് ബ്രോവാർഡ് കൌണ്ടിയുടെ ഷെറീഫ് (മുഖ്യാധികാരി) പറഞ്ഞു.

മർജറി സ്റ്റോൺ മാൻ ഡഗ്ലസ് ഹൈസ്കൂളിൽ നടന്ന ഈ സംഭവത്തിൽ വെടിവെപ്പു നടത്തിയത് 19 കാരനായ നിക്കോളാസ് ക്രൂസ് ആണെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. ഇയാൾ സ്കൂളിലെ ഒരു മുൻ വിദ്യാർത്ഥിയാണ്. അച്ചടക്കനടപടിയെടുത്ത് മുമ്പ് സ്കൂളിൽ നിന്നു പുറത്താക്കപ്പട്ടയാളുമാണ്.

കൂടുതൽ വിവരങ്ങൾ അറിവാകുന്നതേയുള്ളൂ.

Leave a Reply

Your email address will not be published. Required fields are marked *