ഫ്ലോറിഡ, അമേരിക്ക
ഫ്ലോറിഡയിലെ സ്കൂളിൽ നടന്ന വെടിവെപ്പുമായി ബന്ധപ്പെട്ട്, മർജറി സ്റ്റോൺമാൻ ഡഗ്ലസ് ഹൈസ്കൂളിലെ പൂർവ്വവിദ്യാർത്ഥിയായ ഒരു 19 വയസ്സുകാരനെ കസ്റ്റഡിയിലെടുത്തു.
അച്ചടക്കനടപടി സ്വീകരിക്കപ്പെട്ട് മുമ്പ് സ്കൂളിൽ നിന്നു പുറത്താക്കപ്പെട്ടയാളാണ്, കുറ്റം ചുമത്തപ്പെട്ട് പിടിയിലായ നിക്കോളാസ് ക്രൂസ് എന്ന് ബ്രോവാർഡ് കൌണ്ടി ഷെറീഫ്(മുഖ്യാധികാരി) ആയ സ്കോട്ട് ഇസ്രായേൽ പറഞ്ഞുവെന്ന് സി എൻ എൻ റിപ്പോർട്ടു ചെയ്തു.
ക്രൂസിന്റെ “വളരെ വളരെ അസ്വസ്ഥതയുളവാക്കുന്നതെന്ന്” വിശേഷിപ്പിച്ച ഡിജിറ്റൽ പ്രൊഫൈൽ അധികാരികൾ പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്നും റിപ്പോർട്ടിൽ കൂടുതലായുണ്ട്.
ഒരു നിയമനിർവ്വഹണ സ്രോതസ്സിൽ നിന്നു കിട്ടിയ വിവരമനുസരിച്ച്, കുറ്റവാളിയെന്നു സംശയിക്കപ്പെടുന്നയാളെ ചോദ്യം ചെയ്യുന്നുണ്ട്.
ഉച്ചയ്ക്ക് മൂന്നു മണിക്കു തൊട്ടുമുമ്പാണ് ഈ സംഭവം നടക്കുന്നത്. ഇയാൾ ഫയർ അലാറത്തിന്റെ ഒച്ചയ്ക്കു സമാനമായ ഒച്ച കേൾപ്പിച്ചുകൊണ്ട് കുട്ടികളെ ക്ലാസ്സിനു പുറത്തിറക്കുകയായിരുന്നു.
ഇയാൾ കാമ്പസ്സിൽ വെടിവെപ്പു നടത്തി കുട്ടികളെ പരിഭ്രാന്തരാക്കി വീണ്ടും ക്ലാസ്സ് മുറികളേക്ക് ഓടിക്കുകയായിരുന്നു.
മാധ്യമങ്ങളുടെ റിപ്പോർട്ടനുസരിച്ച്, കുറ്റവാളി, മുഖം മൂടി ധരിച്ചിരുന്നു.