Mon. Jul 28th, 2025 11:26:56 PM

വാഷിംഗ്‌ടൺ

Detective_Pikachu_21418
റീത്ത ഓറ ഡിറ്റക്റ്റീവ് പിക്കാച്ചുവിന്റെ ഭാഗമാവുന്നു

 

“പോക്കിമോൻ” കാർട്ടൂണുകളുടെ ലോകത്തേക്ക്  പ്രവേശിക്കാൻ റീത്ത ഓറ തയ്യാറെടുക്കുന്നു. ‘ദി ഫിഫ്റ്റി ഷെയ്‌ഡ്‌സ് ഫ്രീഡ്’ (Fifty Shades Freed) താരം വരാനിരിക്കുന്ന ‘ഡിറ്റക്റ്റീവ് പിക്കാച്ചു’ എന്ന ചിത്രത്തിൽ അഭിനയിക്കുന്നു. റയാൻ റെയ്നോൾഡ്സ് ആണ് പ്രധാന കഥാപാത്രമായ മഞ്ഞ ഇലക്ട്രോണിക് സ്ലേത് പിക്കാച്ചുവിനെ അവതരിപ്പിക്കുന്നത്.

അവരുടെ വേഷം സംബന്ധിച്ച വിശദാംശങ്ങൾ ഇപ്പോഴും പുറത്തു വന്നിട്ടില്ല.

ഗെയിം ഫ്രാ‍ഞ്ചൈസ്  ആധാരമാക്കി തയ്യാറാക്കുന്ന സിനിമയില്‍ ‘ജുറാസിക് വേൾഡ്: ഫോളൻ കിംഗ്‌ഡ (Jurassic World: Fallen Kingdom) ത്തിൽ അഭിനയിക്കുന്ന ജസ്റ്റിസ് സ്മിത്ത്, ‘ബിഗ് ലിറ്റിൽ ലൈസ്’ നടി കാത്റൈൻ ന്യൂട്ടൺ, കെൻ വാട്ടനാബെ, ബിൽ നൈഗി, സുക്കി വാട്ടർഹൗസ് എന്നിവരും വേഷമിടുന്നു.

ലെജന്ഡറി എന്റർടെയിന്റ്മെന്റിന്റെ ലൈവ്-ആക്ഷൻ പോക്കിമോന്‍ ചിത്രം സംവിധാനം ചെയ്യുന്നത് റോബ് ലെറ്റർമാനും നിർമിക്കുന്നത് മേരി പേരന്റ്, കാൾ ബോയർ എന്നിവര്‍  ചേർന്നുമാണ്. ഇപ്പോൾ ഷൂട്ടിംഗ് നടക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *